കൃഷ്ണശിലയില്‍ നിര്‍മ്മിക്കുന്ന ഗുരുദേവ ക്ഷേത്രത്തിന്റെ തൃപ്പടിവയ്പ്പ് നടത്തി
വൈക്കം: തുറുവേലികുന്ന് ധ്രുവപുരം ശ്രീമഹാദേവക്ഷേത്രത്തില്‍ പൂര്‍ണമായും കൃഷ്ണശിലയില്‍ നിര്‍മ്മിക്കുന്ന ഗുരുദേവ ക്ഷേത്രത്തിന്റെ തൃപ്പടിവയ്പ്പ് ശ്രീകൃഷ്ണാ ആയൂര്‍വേദ ചികിത്സാ കേന്ദ്രം ഡയറക്ടര്‍ ഡോ. വിജിത് ശശിധര്‍ നിര്‍വ്വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി ഷിബിന്‍ ശാന്തി തൃപ്പടിവയ്പ്പിന്റെ ചടങ്ങുകള്‍ നടത്തി. ക്ഷേത്രം പ്രസിഡന്റ് കെ. ദിവാകരന്‍, സെക്രട്ടറി കെ.ജി. രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് എം.വി. ബിനീഷ്, ടി.എസ്. സെന്‍, കെ. രാധാകൃഷ്ണന്‍, ശോഭാ ജയറാം, ചന്ദ്രിക ശശി, എസ്. സുശീലന്‍, ഗിരിജ വിജയന്‍, വനിതാ സംഘം പ്രസിഡന്റ് സിനി രവി, സെക്രട്ടറി ദിവ്യ ബിജു, മോഹിത് എന്നിവര്‍ നേതൃത്വം നല്‍കി. ജീവന്‍ പുനലൂര്‍ ആണ് കട്ടളയും കതകും വഴിപാടായി സമര്‍പ്പിച്ചത്.
Comments ()