Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വെള്ളൂരിൽ കറവപശു മരിച്ച നിലയിൽ നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് വെള്ളൂരിൽ കറവപശു മരിച്ച നിലയിൽ നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

ക്ഷേത്ര നഗരി അമ്പാടിയാകും മഹാശോഭായാത്ര നാളെ

ക്ഷേത്ര നഗരി അമ്പാടിയാകും മഹാശോഭായാത്ര നാളെ


വൈക്കം: ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നാളെ ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്രയോടെ  ആഘോഷിക്കും. ഗംഗ, യമുന സരസ്വതി, നർമ്മദ, ഗോദാവരി, സിന്ധു എന്നീ പേരുകളിട്ട പ്രധാന ശോഭായാത്രകളും നിരവധി ചെറു ശോഭായാത്രകളും വൈകിട്ട് 4 ന് വലിയ കവലയിൽ സംഗമിച്ചാണ് മഹാശോഭായാത്രയായി നഗരഹൃദയമായ പടിഞ്ഞാറേ നടയിലേക്ക് നീങ്ങുക. ഗംഗ  വൈകിട്ട് 3.30 ന് ആറാട്ടുകുളങ്ങര ചീരംകുന്നുംപുറം പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് കിഴക്കേ നട വഴി വലിയ കവലയിലെത്തും.യമുന 3.30 ന് തെക്കെനട ഇണ്ടംതുരുത്തിൽ കാർത്ത്യായനി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് അയ്യർകുളങ്ങര, കാളിയമ്മ നട എന്നിവിടങ്ങളിൽ നിന്നും വരുന്ന ശോഭായാത്രകളുമായി സംഗമിച്ച് വലിയ കവലയിൽ എത്തും. സരസ്വതി 3.30 ന് ഉദയനാപുരം ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് വലിയകവലയിൽ എത്തും. ഗോദാവരി 3.30 ന് പോളശ്ശേരി ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് പനമ്പുകാട് ശോഭായാത്രയുമായി സംഗമിച്ച് 4 ന് വലിയ കവലയിൽ എത്തും. നർമ്മദ വൈകിട്ട് 4.30 ന് വടക്കേ നടയിലെ വിശ്വഹിന്ദുപരിക്ഷത്തിന്റെ ശാസ്താ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. സിന്ധു വൈകിട്ട് 3.30 ന് ചാല പറമ്പിൽ നിന്നും ആരംഭിച്ച് പുളിഞ്ചുവട് ശോഭായാത്രയുമായി സംഗമിച്ച് വലിയ കവലയിൽ എത്തും. വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന ശോഭായാത്രകൾ വലിയ കവലയിൽ സംഗമിക്കുന്നതോടെ മഹാശോഭായാത്ര ആരംഭിക്കും. വൈകിട്ട് 5 ന് മുൻ പോലിസ് മേധാവി ഡോ.ടി.പി. സെൻകുമാർ മഹാശോഭായാത്ര ഉദ്ഘാടനം ചെയ്യും. വൈക്കം നഗരവീഥിയെ അമ്പാടിയാക്കി  ഉണ്ണിക്കണ്ണൻമാരും ഗോപികമാരും വാദ്യ മേളങ്ങളുടെ താളത്തിനൊപ്പം നൃത്തമാടി കെ.എസ്.ആർ.ടി.സി, ബോട്ട് ജെട്ടി, കച്ചേരിക്കവല, പടിഞ്ഞാറെ നട വഴി മഹാദേവ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതോടെ മഹാശോഭായാത്ര സമാപിക്കും. വൈക്കം താലൂക്ക് ആഘോഷ പ്രമുഖ് കെ.ഡി. സന്തോഷ്, സഹ പ്രമുഖ് എം. മനോജ് പ്രസിഡണ്ട് കെ. ശിവ പ്രസാദ്, കാര്യദർശി പ്രീയ ഗിരിഷ് എന്നിവർ നേതൃത്വം നല്കും.

വൈക്കം അയ്യർ കുളങ്ങര ശ്രീദേവി വനിത സമാജം എൻ എസ് എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ അയ്യർ കുളങ്ങര ക്ഷേത്രത്തിൽ നിന്നും രാവിലെ 8ന് ആരംഭിക്കുന്ന ശോ ഭായാത്ര  9ന് പുഴവായി കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിക്കും.


⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും