Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു
|
Loading Weather...
Follow Us:

നിതിന്‍രാജിന്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണം: കേരള വേലന്‍ മഹാജനസഭ

വൈക്കം: ജാതി അധിക്ഷേപം മൂലം ആത്മഹത്യചെയ്ത കണ്ണൂരിലെ അഞ്ചരകണ്ടി മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ത്ഥി തിരുവനന്തപുരം ഉഴമലയ്ക്കല്‍ സ്വദേശി ആര്‍.എല്‍. നിതിന്‍രാജ് ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി ജിവനൊടുക്കിയ സംഭവം കേരളത്തിലെ പട്ടികജാതി സമൂഹത്തിന് ഏറ്റ വലിയ ദു:ഖമാണെന്നും, സംഭവത്തിന്റെ പിന്നില്‍ കോളേജിലെ അദ്ധ്യാപകരാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉത്തരവാദികളായ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും കേരള വേലന്‍ മഹാജനസഭ സര്‍ക്കാരോട് ആവശ്യപ്പെട്ടു. കോളേജില്‍ നിതിന്‍രാജിന് വലിയ അവഹേളനമാണ് ഉണ്ടായതെന്നും പട്ടികജാതിക്കാരനും കറുത്തവനുമാണെന്നുള്ള അധ്യാപകരില്‍ നിന്നുണ്ടായ അവഹേളനം നിതിന്‍രാജിന് താങ്ങാനായില്ലെന്നും സംസ്ഥാന കമ്മറ്റി ചൂണ്ടികാട്ടി. നിതിന്‍രാജിന്റെ മരണത്തിന് ഉത്തരവാദികള്‍ ആരായാലും അവരെ സര്‍വീസില്‍ നിന്നും പുറത്താക്കി അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കണമെന്നും, കുറ്റക്കാരില്‍നിന്നും നഷ്ടപരിഹാരതുക ഈടാക്കി നിതിന്‍രാജിന്റെ കുടുംബത്തിന് നല്‍കണമെന്നും കേരള വേലന്‍ മഹാജന സഭ കമ്മറ്റി ആവശ്യപ്പെട്ടു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും