ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി
മറവൻതുരുത്ത്: ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി മറവൻതുരുത്ത് ഗവ. യു.പി സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നൽകി.
തലയോലപ്പറമ്പ് പോലീസ് റിട്ട. പി.ആർ.ഒ മോഹനൻ ക്ലാസ് നയിച്ചു.
പി.ടി.എ പ്രസിഡൻ്റ് അഡ്വ.പി.ആർ. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു.
പ്രഥമാധ്യാപകൻ സി.പി. പ്രമോദ്, എം.പി.ടി.എ പ്രസിഡൻ്റ് സൗദ നവാസ്, സീഡ് കോഡിനേറ്റർമാരായ വി. ഐശ്വര്യ, അരുണിമ ബലരാമൻ, ബോബി ജോസ്, ആതിര ശശികുമാർ, ജ്യോതിലക്ഷ്മി, ഗീത എന്നിവർ പ്രസംഗിച്ചു.
Comments ()