ലോക നാളികേര ദിനാചരണം
വൈക്കം: നഗരസഭയുടേയും കൃഷിഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലോക നാളികേര ദിനാഘോഷവും തെങ്ങിൻ തൈ നടീലും നടന്നു. അയ്യർകുളങ്ങര സർക്കാർ യു.പി സ്കൂളിൽ നഗരസഭ ചെയർമാൻ അബ്ദുൾ സലാംറാവുത്തർ സ്കൂൾ വളപ്പിൽ നാല് വർഷത്തിനകം കായ്ഫലം ലഭിക്കുന്ന ഹൈബ്രീഡ് തെങ്ങിൻ തൈ നട്ടാണ് നാളികേര ദിനാഘോഷം ഉദ്ഘാടനം ചെയ്തത്. തെങ്ങിൽ നിന്ന് ലഭിക്കുന്ന വിവിധ വസ്‌തുക്കൾ ഉപയോഗിച്ച് വിദ്യാർഥികൾ തയ്യാറാക്കിയ ഉൽപന്നങ്ങളുടെ പ്രദർശനവും നാളികേര ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

പി.ടി.എ പ്രസിഡൻ്റ് ഇ.ജി.സാബു, നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബി. രാജശേഖരൻ, സ്റ്റാൻഡിംഗ്കമ്മറ്റി ചെയർമാൻ ഡി. രഞ്ജിത്കുമാർ, നഗരസഭ അംഗങ്ങളായ രേണുകരതീഷ്, ഗിരിജകുമാരി, സ്‌കൂൾ ഹെഡ് മിസ്ട്രസ് അമ്പിളിജയൻ, സ്റ്റാഫ് സെക്രട്ടറി സതീഷ് വി.രാജ്, കൃഷി ഉദ്യോഗസ്ഥരായ മെയ്സൺമുരളി, സിജി എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
Comments ()