Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം തൂഫാൻ നർക്കോട്ടിക്: 49 പേർ പിടിയിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം തൂഫാൻ നർക്കോട്ടിക്: 49 പേർ പിടിയിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
|
Loading Weather...
Follow Us:

മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ ഗ്രിൽ ഡോർ മറിഞ്ഞുവീണ് രണ്ട് ഹരിത കർമ്മ സേന അംഗങ്ങൾക്ക് പരിക്കേറ്റു

മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ ഗ്രിൽ ഡോർ മറിഞ്ഞുവീണ്  രണ്ട് ഹരിത കർമ്മ സേന അംഗങ്ങൾക്ക് പരിക്കേറ്റു
വൈക്കം നഗരസഭ മാലിന്യ സംസ്കരണ കാലപ്പഴക്കം ചെന്ന ഗ്രിൽഡോർ മറിഞ്ഞുവീണ നിലയിൽ

വൈക്കം: വൈക്കം നഗരസഭയുടെ ഉടമസ്ഥതയിലുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തിൽ നഗരസഭയിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി എത്തിയ ഹരിത കർമ്മ സേന അംഗങ്ങൾക്ക് മുകളിലേക്ക് മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ ഗ്രിൽ ഡോർ മറിഞ്ഞുവീണ് രണ്ട് ഹരിത കർമ്മ സേന അംഗങ്ങൾക്ക് പരിക്കേറ്റു. വൈക്കം തെക്കേനട ഏഴുപുറത്തറ വീട്ടിൽ രേഖ സജി, മുരിങ്ങോത്ത് വീട്ടിൽ അനീഷ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയോടെ ശേഖരിച്ച മാലിന്യങ്ങൾ നിക്ഷേപിച്ച ശേഷം നഗരസഭ മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ ഗ്രിൽ ഡോർ അടയ്ക്കുന്നതിനിടെ പൊടുന്നനെ ഡോർ ഇവരുടെ മുകളിലേക്ക് മറിയുകയായിരുന്നു. കാലപ്പഴക്കം ചെന്ന  ഡോർ പുനസ്ഥാപിക്കണമെന്ന ആവശ്യം നിരവധി തവണ നഗരസഭാധികൃതർക്ക് മുന്നിൽ എത്തിയിരുന്നു. എന്നാൽ നഗരസഭ അധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്. ഗ്രിൽ ഡോർ വീണ് ഇരുവർക്കും കാലിനും കൈക്കും തലയ്ക്കും പരിക്കേറ്റു. തുടർന്ന് ഇരുവരെയും വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കൂടുതൽ ചികിത്സയ്ക്കായി രേഖ സജിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.

അപകടത്തിൽപ്പെട്ട ഹരിത കർമ്മ സേന അംഗം രേഖ സജിയെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ

മാലിന്യ സംസ്കരണ  കേന്ദ്രത്തിന്റെ പല ഭാഗങ്ങളും  തുരുമ്പെടുത്തു നശിച്ച നിലയിലാണ്. കയറും കെട്ടുകമ്പിയുമുൾപ്പെടെ ഉപയോഗിച്ചാണ് പല ഭാഗങ്ങളും നിലനിർത്തിയിരിക്കുന്നത്. നഗരസഭ ഉപേക്ഷിച്ച് അനാഥമായി കിടക്കുന്ന മാലിന്യ കേന്ദ്രത്തിൽ നിന്ന് നിരവധി സാധനങ്ങൾ പലപ്പോഴായി മോഷണം പോകുന്നതായും നാട്ടുകാർ പറയുന്നു. 

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും