തലയാഴത്ത് എൽ.ഡി.എഫ് ഇലക്ഷൻ കമ്മറ്റി ഒഫീസിന് മുന്നിൽ കർഷകൻ തൂങ്ങി മരിച്ച നിലയിൽ
വൈക്കം: തലയാഴത്ത് എൽ.ഡി.എഫ് ഇലക്ഷൻ കമ്മറ്റി ഒഫീസിന് മുന്നിൽ കർഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇടയാഴത്ത് കാർഷിക നേഴ്സറി നടത്തുന്ന തലയാഴം പുളിക്കാശ്ശേരിൽ ചെല്ലപ്പൻ (മക്കൻ ചെല്ലപ്പൻ 67) നെയാണ് പഞ്ചായത്ത് ഓഫീസിന് സമീപമുള്ള സി.പി.ഐ ഓഫീസിന് മുൻവശത്തായി താത്ക്കാലികമായി നിർമ്മിച്ച എൽ.ഡി.എഫ് ഇലക്ഷൻ കമ്മറ്റി ഓഫീസിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
0:00
/1:18
ഇന്ന് പുലർച്ചെയാണ് സംഭവം. സി.പി.ഐ യുടെ സജീവ പ്രവർത്തകനായിരുന്ന ചെല്ലപ്പൻ നാളുകളായി പാർട്ടിയുമായും കുടുംബവുമായി അകന്ന് നിൽക്കുകയായിരുന്നു. നേഴ്സറിയിൽ തനിച്ചായിരുന്നു താമസം. വൈക്കം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് വരുന്നു.
Comments ()