തലയോലപ്പറമ്പ് യൂണിയൻ മെഡിക്കൽ ക്യാമ്പ്
തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക യൂണിയൻ, കൊച്ചി ആസ്റ്റർ മെഡിസിറ്റി, വടകര വടകര നോർത്ത് ശാഖ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ സമ്പൂർണ്ണ മെഡിക്കൽ ക്യാമ്പ് യൂണിയൻ പ്രസിഡൻ്റ് ഇ.ഡി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. വനിതാസംഘം പ്രസിഡന്റ് ധന്യ പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു മുഖ്യപ്രസംഗം നടത്തി. യദുകൃഷ്ണൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ഗൗതംസുരേഷ് ബാബു, ശാഖാ പ്രസിഡന്റ് വി.വി വേണപ്പൻ, സെക്രട്ടറി ഡി. സജീവ്, ഡോ. അജ്നാസ്, ഡോ. ആശ, ഡോ .ദിശ, വത്സ മോഹനൻ, സഞ്ജു മിന്തോഷ്, ദീപ സുഗുണൻ, സിമി ബിനോയ്, ടീന ബിജു, ഗീത വിശ്വംഭരൻ തുടങ്ങിയവർ നേതൃത്വം നൽകി.
Comments ()