Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

മേളപ്പെരുമഴയായി പെരുവനം

മേളപ്പെരുമഴയായി പെരുവനം
അഷ്ടമി ഒൻപതാം ഉൽസവ ദിനമായ ഇന്ന് വൈകിട്ട് നടന്ന കാഴ്ച ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ ഒരുക്കിയ പഞ്ചാരിമേളം

ആർ. സുരേഷ് ബാബു

വൈക്കം: പെരുവനം പെരുമഴയായി പെയ്തിതിറങ്ങി. പതി കാലത്തിൽ വൈക്കത്തപ്പന്റെ തിരുനടയിൽ തുടങ്ങിയ പഞ്ചാരി ഒരു പ്രദക്ഷിണത്തിന് ശേഷം കൊടിമരച്ചുവട്ടിൽ എത്തി അഞ്ചാം കാലത്തിൽ ചെമ്പടയിൽ സമാപിച്ചു. വൈക്കത്തഷ്ടമിയുടെ ഒൻപതാം ഉത്സവ നാളിൽ കാഴ്ചശ്രീബലിക്ക് പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ തിരുമറയൂർ ഗിരിജൻ മാരാർ, കലാപീഠം കുറ്റുവേലി അജിത് കുമാർ, കലാപീഠം ഉണ്ണികൃഷ്ണ വാര്യർ, കലാപീഠം ആനിക്കാട് അനിൽകുമാർ, കലാപീഠം സംജിത് സാജൻ, പെരുവനം അനിൽ കുമാർ, പാണാവള്ളി ബാബു, പാഞ്ഞൂർ രാഹുൽ, പള്ളിപ്പുറം ജയൻ, തിരുവാങ്കുളം രഞ്ചു, പെരുവനം കുട്ടി, കലാപീഠം രവിപുരം ജയൻ വാര്യർ, കലാപീഠം വട്ടക്കാവ് കണ്ണൻ തുടങ്ങിയ നൂറിലധികം കലാകാരന്മാർ ഒരുക്കിയ പഞ്ചാരിമേളം നാടിന് ആവേശമായി. എഴുന്നള്ളിപ്പിന് ഗജവീരൻ നന്തിലത്ത് ഗോപാലകൃഷ്ണൻ തിടമ്പേറ്റി. 12 ഗജവീരൻമാർ അകമ്പടിയായി. സ്വർണ്ണതലേക്കെട്ട്, സ്വർണ്ണക്കുട, വർണക്കുട, ആലവട്ടം വെൺചാമരം, സായുധ സേന തുടങ്ങിയവ എഴുന്നള്ളിപ്പിന് മോടി കൂട്ടി. കുടമാറ്റവും നടന്നു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും