Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും കെ.എസ്.ആർ.ടി.സി ബസ് സ്വകാര്യ ബസിന്റെ പിന്നിലിടിച്ച് പത്തോളം പേർക്ക് പരുക്ക് ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും കെ.എസ്.ആർ.ടി.സി ബസ് സ്വകാര്യ ബസിന്റെ പിന്നിലിടിച്ച് പത്തോളം പേർക്ക് പരുക്ക് ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന
|
Loading Weather...
Follow Us:

മഹാദേവ ക്ഷേത്രത്തിൽ നടന്ന ഗ്രന്ഥമെഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി

മഹാദേവ ക്ഷേത്രത്തിൽ നടന്ന ഗ്രന്ഥമെഴുന്നള്ളിപ്പ്  ഭക്തിസാന്ദ്രമായി
വൈക്കം മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന് തുടക്കം കുറിച്ച് നടന്ന ഗ്രന്ഥമെഴുന്നള്ളിപ്പ്

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ ക്ഷേത്ര കലാപീഠത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടന്ന ഗ്രന്ഥമെഴുന്നള്ളിപ്പ്  ഭക്തിസാന്ദ്രമായി. ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്നും മേൽശാന്തി ടി.എസ്. നാരായണൻ നമ്പൂതിരി പൂജിച്ച് നല്കിയ ഗ്രന്ഥം ഇടമന ഈശ്വരൻ പോറ്റി ഏറ്റു വാങ്ങി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഗ്രന്ഥം  സരസ്വതി മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. മണ്ഡപത്തിൽ ഗ്രന്ഥവും വിവിധ വാദ്യങ്ങളും പുസ്തകങ്ങളും  പൂജയ്ക്കായി സമർപ്പിച്ചു . അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ജെ.എസ്. വിഷ്ണു, കലാപീഠം മാനേജർ ആർ. ബിന്ദു, പ്രിൻസിപ്പൽ എസ്.പി. ശ്രീകുമാർ എന്നിവർ നേതൃത്വം നല്കി. ഹരിപ്പാട് മുരുകദാസ്, കാവാലം ഷാജി കുമാർ എന്നിവരുടെ നാദസ്വര കച്ചേരിയും നടന്നു. നാളെ വൈകിട്ട് 6ന് അനിൽകുമാർ, സംജിത് സാജൻ, നവനീത് കൃഷ്ണൻ എന്നിവരുടെ തായമ്പക, 1 ന് വൈകിട്ട് 6.30 ന് കാലാപീഠം ജയകൃഷ്ണന്റെ കൊട്ടിപ്പാടി സേവ, 2 ന് രാവിലെ 6.30 ന് കലാപീഠം ബിലഹരി എസ്. മാരാരുടെ കൊട്ടിപ്പാടി സേവ 7ന് നടക്കുന്ന വിദ്യാരംഭത്തിൽ ഉപഭോക്തൃ കോടതി ജഡ്ജി വൈക്കം രാമചന്ദ്രൻ, ഡെപ്യൂട്ടി കളക്ടർ പി.ജി. മിനി  എന്നിവർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും. വൈകിട്ട് 5 ന് കലാപീഠത്തിലെ മൂന്നാം വർഷ വിദ്യാർത്ഥികളുടെ അരങ്ങേറ്റം നടക്കും. തകിൽ, നാദസ്വരം, പഞ്ചവാദ്യം വിഭാഗങ്ങളിലായി 45 വിദ്യാർത്ഥികളാണ് ഇത്തവണ അരങ്ങേറ്റം കുറിക്കുന്നത്. ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് ദീപം തെളിക്കും. മെമ്പർമാരായ എ. അജികുമാർ, പി.ഡി. സന്തോഷ് കുമാർ , കൾചറൽ ഡയറക്ടർ പി. ദിലിപ്കുമാർ കലാപീഠം ഡയറക്ടർ വിബു പിരപ്പൻ കോട്, ഡെപ്യൂട്ടി കമ്മിഷണർ എൻ. ശ്രീധര ശർമ്മ, അസി. കമ്മിഷണർ സി.എസ്. പ്രവീൺ കുമാർ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ജെ.എസ്. വിഷ്ണു, കലാപീഠം മാനേജർ ബിന്ദു, പ്രിൻസിപ്പൽ എസ്.പി. ശ്രീകുമാർ എന്നിവർ പങ്കെടുക്കും.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും