Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆
|
Loading Weather...
Follow Us:

മഹാദേവരുടെ പ്രൗഢിയാർന്ന എഴുന്നള്ളിപ്പുകൾക്ക് തുടക്കം

മഹാദേവരുടെ പ്രൗഢിയാർന്ന എഴുന്നള്ളിപ്പുകൾക്ക് തുടക്കം
വൈക്കത്തഷ്ടമി മൂന്നാം ഉത്സവനാളിൽ പ്രഭാത ശ്രീബലിയെഴുന്നള്ളിപ്പ് കിഴക്കേ ആനപ്പന്തലിൽ എത്തിയപ്പോൾ വെച്ചൂർ രാജേഷിന്റെ നേതൃത്വത്തിൽ കൊട്ടിപ്പാടി സേവ നടത്തുന്നു

ആർ. സുരേഷ്ബാബു

വൈക്കം: വൈക്കം മഹാദേവരുടെ  പ്രൗഢഗംഭീര എഴുന്നള്ളിപ്പുകൾക്ക് കൊട്ടിപ്പാടി സേവയോടെ തുടക്കം. വൈക്കത്തഷ്ടമി മൂന്നാം ദിനം മുതലാണ് പ്രധാന എഴുന്നള്ളിപ്പുകൾ തുടങ്ങുക. ചട്ടം ഉപയോഗിച്ചുള്ള ശ്രീബലി എഴുന്നള്ളത്ത് കിഴക്കേ ആനപ്പന്തലിൽ ആരംഭിക്കുന്നതും മൂന്നാം നാളിലാണ്. എഴുന്നള്ളിപ്പ് കിഴക്കേ ആനപ്പന്തലിൽ എത്തിയതോടെ കൊട്ടിപ്പാടി സേവ തുടങ്ങി. വൈക്കത്തപ്പന്റെ ധ്യാനവും കീർത്തനങ്ങളുമാണ് ഇടയ്ക്ക, ചേങ്കില എന്നിവയോടെ കൊട്ടിപ്പാടി സേവയിൽ ആലപിക്കുന്നത്. വെച്ചൂർ രാജേഷ്, വൈക്കം ജയൻ, കലാപീഠം ഷൈമോൻ എന്നിവരാണ് കൊട്ടിപ്പാടി സേവ അവതരിപ്പിച്ചത്. ഉഷപൂജ, എതൃത്ത പൂജ, പന്തീരടി പൂജ എന്നിവയ്ക്ക് ശേഷം ഭഗവാന്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. ഗജവീരൻ മുണ്ടയ്ക്കൽ ശിവനന്ദൻ തിടമ്പേറ്റി. എഴുന്നള്ളിപ്പിന് വിവിധ വാദ്യമേളങ്ങൾ അകമ്പടിയായി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും