മിഠായിക്കുന്നം വോയ്സ് ഓണാഘോഷം
തലയോലപ്പറമ്പ്: മിഠായിക്കുന്നം വോയിസ് ഓഫ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ ആഗസ്റ്റ് 27, 28 (വ്യാഴം, വെള്ളി) തീയതികളിൽ മിഠായിക്കുന്നം എൽ.പി. സ്കൂൾ ഗ്രാമവേദിയിൽ നടക്കും.
അവിട്ടം ദിനമായ ആഗസ്റ്റ് 27 വ്യാഴാഴ്ച രാവിലെ 10.30 മുതൽ വിവിധ കലാ-കായിക മത്സരങ്ങൾ. വൈകുന്നേരം 6.30 മുതൽ വിവിധ സംഗീത-കലാ-നൃത്ത പരിപാടികൾ കോർത്തിണക്കിക്കൊണ്ടുള്ള കലാസന്ധ്യയും അരങ്ങേറും. ചതയം ദിനമായ ആഗസ്റ്റ് 28 വെള്ളിയാഴ്ച രാവിലെ 10.30 മുതൽ കലാ-കായിക മത്സരങ്ങൾ തുടരും. വൈകുന്നേരം നാലു മുതൽ പായസവിതരണം, കുട്ടികളുടെ വിവിധ കലാപരിപാടികൾ, കൂപ്പൺ നറുക്കെടുപ്പ് എന്നിവ നടക്കും.
തുടർന്ന് രാത്രി ഏഴിന് ലെജൻഡ് ഫോക്ക് മ്യൂസിക് ബാൻഡ് വൈക്കം അവതരിപ്പിക്കുന്ന കൊട്ടും പാട്ടും
(നാടൻ പാട്ടുകൾ). ക്ലബ് പ്രസിഡൻ്റ് അരുൺ ഗോപാലകൃഷ്ണൻ, സെക്രട്ടറി കെ.പി പ്രവീൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
Comments ()