Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലെറ്റിൽ മോഷണം

എസ്. സതീഷ്കുമാർ

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലെറ്റിൽ മോഷണം

കുറവിലങ്ങാട്: കുറവിലങ്ങാട് പോലീസ് സ്റ്റേഷന് മൂക്കിന് താഴെ ബിവറേജ് ഔട്ട്ലെറ്റിൽ കള്ളൻ കയറി.

പോലീസ് സ്റ്റേഷന് സമീപത്തു കൂടിയാണ് ഈ ബിവറേജ് ഔട്ട്ലെറ്റിലേക്കുള്ള വഴിയുള്ളത്. ഇവിടെയാണ് ഇന്നലെ കള്ളൻ കയറിയത്. 5023 നമ്പർ ഔട്ട് ലെറ്റിലാണ് മോഷണം നടന്നത്. 25000 രൂപ മോഷണം പോയതായാണ് വിവരം. മദ്യവും മോഷ്ടാവ് കൊണ്ടു പോയാതായി പറയുന്നുണ്ട്. എത്രകുപ്പി മദ്യമാണ് കള്ളൻ കൊണ്ടുപോയതെന്ന കൃത്യമായ വിവരം പുറത്ത് വന്നിട്ടില്ല. ഓഫീസ് മേശയിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയത്. ഓഫീസിന്റെ വാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. കുറവിലങ്ങാട് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും