Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

മുണ്ടാറിൻ്റ വികസനത്തിന് വിവിധ പദ്ധതികൾ - ഫ്രാൻസിസ് ജോർജ് എം. പി.

മുണ്ടാറിൻ്റ വികസനത്തിന് വിവിധ പദ്ധതികൾ - ഫ്രാൻസിസ് ജോർജ് എം. പി.
ഫ്രാൻസിസ് ജോർജ് എം പി യ്ക്ക് മുണ്ടാർ എസ് എൻ ഡി പി മൈതാനത്ത് സ്വീകരണം നൽകുന്നു

വൈക്കം: മുണ്ടാറിൻ്റെ സമഗ്ര വികസനം ലക്ഷ്യമാക്കി നിരവധി പദ്ധതികൾക്ക് രൂപം കൊടുത്തിട്ടുണ്ടെന്നും അവ അടിയന്തരമായി നടപ്പാക്കുമെന്നും ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു. മുണ്ടാർ വികസനവുമായി ബന്ധപ്പെട്ട് വള്ളത്തിൽ യാത്ര ചെയ്ത് ജനങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് നിർമ്മാണ പദ്ധതിയിൽ മുണ്ടാറുമായി ബന്ധപ്പെട്ട് നാല് റോഡുകൾക്ക് പ്രാഥമിക അനുമതിയായി. കപിക്കാട് - കല്ലുപുര-വാക്കേത്തറ - തോട്ടകം റോഡ്, കൊല്ലങ്കേരി - പാറയിൽ കോളനി - മുണ്ടാർ സൊസൈറ്റി റോഡ്, കളത്രക്കരി - വടയാർ കടത്തുകടവ് - മുണ്ടാർ റോഡ്, പുന്നപ്പുഴി - പാലച്ചുവട് - കല്ലറ റോഡ് എന്നീ റോഡുകൾക്കാണ് അനുമതി ലഭിച്ചത്. അനുമതി ലഭിച്ച റോഡുകളുടെ വിശദമായ പദ്ധതി രേഖകളും എസ്റ്റിമേറ്റും തയ്യാറാക്കാൻ ഉത്തരവായിട്ടുണ്ട്. ലോകസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന് മുണ്ടാറിൽ എത്തിയപ്പോൾ ജനങ്ങൾ ആവശ്യപ്പെട്ടതും നിർദ്ദേശിച്ചതുമായ കാര്യങ്ങൾക്കാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്.  മുണ്ടാറിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായത് 2011-2016 കാലത്ത് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ  ജലവിഭവ വകുപ്പുമന്തി പി.ജെ ജോസഫ് 35 ലക്ഷം അനുവദിച്ചു നടപ്പിലാക്കിയ പ്പോഴാണെന്നും എം.പി പറഞ്ഞു. ഈ കാര്യത്തിൽ കൂടുതലായി എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കിൽ അടിയന്തരമായി ഇടപെട്ട് പരിഹാരിക്കുമെന്ന് എം.പി ഉറപ്പു നൽകി. മുണ്ടാറിൽ എത്തിയ ഫ്രാൻസിസ് ജോർജ് എം.പി കോളനി പാലം, ഈരത്തറ ജംഗ്ഷൻ, ചേന്തുരുത്ത്, ചായക്കട ബ്ളോക്ക്, 22 ഏക്കർ ഭാഗം, മുണ്ടാർ സൊസൈറ്റി,  എസ്.എൻ.ഡി.പി മൈതാനം, പാറയിൽ കോളനി എന്നീ പ്രദേശങ്ങളിൽ ജനങ്ങളെ കാണുകയും നിവേദനങ്ങൾ സ്വീകരിക്കുകയും ചെയ്തു. വെള്ളപ്പൊക്ക സമയത്ത് ജനങ്ങളെ മാറ്റി പാർപ്പിക്കുന്ന ക്യാമ്പ്, വിവാഹം, ആഘോഷങ്ങൾ, മരണവുമായി ബന്ധപ്പെട്ട ചടങ്ങുകൾ, തിരഞ്ഞെടുപ്പ് പോളിംഗ് ബൂത്ത് തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന പാറയിൽ കോളനി കമ്മ്യൂണിറ്റി ഹാളിൻ്റെ പുനർ നിർമ്മാണത്തിനാവശ്യമായ തുക അനുവദിക്കുമെന്ന് എം.പി പറഞ്ഞു. അകത്താംതറ - മുണ്ടാർ - ചേന്തുരുത്ത് റോഡും കെ.വി കനാലിനു കുറുകെ പാലവും, ചായക്കട ബ്ളോക്ക് -പുത്തൻപാലം റോഡ്, നെറ്റിത്തറ - മാളംചിറ - ഗിരിജൻ ബ്ലോക്ക് റോഡും പാലവും എന്നീ  ജനങ്ങുടെ ആവശ്യങ്ങളും പരിഹരിക്കാൻ ശ്രമിക്കുമെന്ന് എം.പി. അറിയിച്ചു. ഡി എഫ് വൈക്കം നിയോജക മണ്ഡലം ചെയർമാൻ പോൾസൺ ജോസഫ് നേതാക്കളായ റ്റി.എം മനോജ്, കെ.റ്റി. തോമസ്, ബ്ളോക്ക് പഞ്ചായത്ത് അംഗം ജിഷ രാജപ്പൻ നായർ, വി.ജി. ജനാർദ്ദനൻ, മുൻപഞ്ചായത്ത് അംഗങ്ങളായ വി.കെ വേദമൂർത്തി, സരള മധു, കെ.ജെ ജെയിംസ്, എം.സി പ്രമോദ്, എ.പി ഷാജി, സ്റ്റീഫൻ ജെയിംസ്, ഷാജി എച്ചിക്കരി,  സജിമോൻ ജോസഫ്, പി.എ ഷിബു,  അവിനേഷ് കെ. വി,  അഭിലാഷ് കെ.പി, ഇ.ജി.ശശികുമാർ, രതീഷ് ബാബു എന്നിവർ ഫ്രാൻസിസ് ജോർജ് എം പിയോടെപ്പം ഉണ്ടായിരുന്നു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും