മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ വിനോദ് കൊല്ലപ്പെട്ട കേസിൽ 23 വർഷത്തിന് ശേഷം വിധി
വയനാട്: രണ്ടാം പ്രതി അശോകൻ മാത്രം കുറ്റക്കാരനെന്നാണ് കോടതിയുടെ കണ്ടെത്തൽ. അശോകൻ മരിച്ചുപോയതിനാൽ ശിക്ഷ വിധിച്ചില്ല. കേസിൽ ഗീതാനന്ദൻ അടക്കം മറ്റ് 56 പ്രതികളെയും വെറുതെവിട്ടു. അതേ സമയം പൊലീസ് ഉദ്യോഗസ്ഥൻ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഗീതാനന്ദനെ കുറ്റക്കാരനെന്നും കണ്ടെത്തി. സംഘം ചേരൽ, തടയൽ എന്നിവ തെളിഞ്ഞു. ഗൂഢാലോചന കുറ്റം തെളിഞ്ഞിട്ടില്ല. വയനാട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി.
Comments ()