മൂത്തേടത്തുകാവ് ക്ഷേത്രത്തില്‍ വിഷു ഉത്സവം; ഗരുഡന്‍മാരുടെ വഴിപാട് തൂക്കങ്ങള്‍ നാളെ
വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ വിഷു ഉത്സവത്തിന്റെ ഭാഗമായുള്ള ഗരുഡന്‍തൂക്കം 14,15 തീയതികളില്‍ നടക്കും.
ഉത്സവാഘോഷത്തിന്റെ പ്രധാന വഴിപാടും ആചാരവുമാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്നെത്തുന്ന ഗരുഡന്‍തൂക്കങ്ങള്‍. ചൊവ്വാഴ്ച പുലര്‍ച്ചെ 4ന് നിര്‍മാല്യം, ഗണപതിഹോമം, എതിര്‍ത്തപൂജ എന്നീ ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന് ക്ഷേത്രനടയില്‍ ഗരുഡന്‍മാര്‍ പ്രത്യേക പൂജകള്‍ അര്‍പ്പിക്കും. രാത്രി താലപ്പൊലി, തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഗരുഡന്‍തൂക്കങ്ങള്‍ വരവ്, തട്ടില്‍പയറ്റ്, ചുണ്ട കോര്‍ക്കല്‍, അത്താഴപൂജ, തീയാട്ട് എന്നിവയും നടക്കും. വിഷു ദിനത്തില്‍ വണികവൈശ്യരുടെ വില്‍പാട്ട് പ്രത്യേക ആചാരമാണ്. വൃതാനുഷ്ഠാനത്തോടെ എത്തുന്ന വില്‍പാട്ട് സംഘമാണ് വില്‍പാട്ട് നടത്തുന്നത്. ആചാര്യന്‍ വൈക്കം മഹാദേവന്‍, വിഷ്ണു വേണു, രാഹുല്‍ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് വില്‍പാട്ട് നടത്തുന്നത്.
Comments ()