Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു തലയോലപ്പറമ്പ് സെന്റ്‌ ജോർജ് പള്ളിയിലെ തിരുന്നാളിന് നാളെ കൊടിയേറും ജപ്തി നടത്തി വീടൊഴുപ്പിച്ച് ബാങ്ക്: പിന്നാലെ വീട് ഇടിച്ച് പൊളിച്ചു കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു തൃശൂർ പൂരത്തിൻ്റെ ആഘോഷങ്ങൾ കുറക്കാൻ തീരുമാനം ചതുപ്പിൽ താഴ്ന്ന പശുവിന് രക്ഷകരായി അഗ്നി രക്ഷാസേന തമിഴ്നാട്-ബംഗാള്‍ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി കനത്ത സുരക്ഷ വെടിക്കെട്ടപകടത്തിൽ മരണമടഞ്ഞവരിൽ സിനിമാ പ്രവർത്തകനും നറു ഗന്ധം പരത്തി കളളിമുൾ ചെടി മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു തലയോലപ്പറമ്പ് സെന്റ്‌ ജോർജ് പള്ളിയിലെ തിരുന്നാളിന് നാളെ കൊടിയേറും ജപ്തി നടത്തി വീടൊഴുപ്പിച്ച് ബാങ്ക്: പിന്നാലെ വീട് ഇടിച്ച് പൊളിച്ചു കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു തൃശൂർ പൂരത്തിൻ്റെ ആഘോഷങ്ങൾ കുറക്കാൻ തീരുമാനം ചതുപ്പിൽ താഴ്ന്ന പശുവിന് രക്ഷകരായി അഗ്നി രക്ഷാസേന തമിഴ്നാട്-ബംഗാള്‍ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി കനത്ത സുരക്ഷ വെടിക്കെട്ടപകടത്തിൽ മരണമടഞ്ഞവരിൽ സിനിമാ പ്രവർത്തകനും നറു ഗന്ധം പരത്തി കളളിമുൾ ചെടി മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

നായർ മഹാസമ്മേളനത്തിന് കൊടിയുയർന്നു

നായർ മഹാസമ്മേളനത്തിന് കൊടിയുയർന്നു
നായർ മഹാസമ്മേളനത്തിന് യൂണിയൻ ചെയർമാൻ പി.ജി.എം. നായർ കൊടിയുയർന്നു

വൈക്കം: എൻ.എസ്.എസ് വൈക്കം യൂണിയൻ സെപ്തംബർ 13 ന് നടത്തുന്ന നായർ മഹാസമ്മേളനത്തിന്റെ മുന്നോടിയായി യൂണിയൻ പ്രസിഡണ്ട് പി.ജി.എം. നായർ കാരിക്കോട് ബീച്ച് മൈതാനിയിൽ പാതാക ഉയർത്തി. വൈസ് പ്രസിഡണ്ട് പി.വേണുഗോപാൽ, സെക്രട്ടറി അഖിൽ ആർ. നായർ , ഭാരവാഹികളായ പി.എൻ. രാധാകൃഷ്ണൻ, എൻ. മധു , പി.എസ്. വേണുഗോപാൽ, ശ്രീനിവാസ് കോയ്ത്താനം, കെ.എൻ സജീവ്, ജി.സുരേഷ് ബാബു, തുടങ്ങിയവർ പങ്കെടുത്തു.
കടുത്തുരുത്തി മേഖലയിൽ നിന്നു പതാകയും തലയോലപ്പറമ്പ് മേഖലയിൽ നിന്ന് കൊടിമരവും വെച്ചൂർ മേഖലയിൽ നിന്ന് കൊടിക്കയറും മുളക്കുളം മേഖലയിൽ നിന്നു മന്നത്ത് ആചാര്യന്റെ ഛായ ചിത്രവും ചെമ്പ് മേഖലയിൽ നിന്ന് ചട്ടമ്പി സ്വാമികളുടെ ഛായ ചിത്രവും വൈക്കം വലിയ കവലയിലെ മന്നം പ്രതിമ കോമ്പൗണ്ടിൽ എത്തിചേർന്നു.
വൈക്കം മേഖല ചെയർമാൻ ബി. ജയകുമാർ കൺവീനർ എസ്.യു. കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കരയോഗം - വനിതാ സമാജം ഭാരവാഹികളും സ്വീകരിച്ചു. തുടർന്ന് നിരവധി വാഹനങ്ങളുടെയും പ്രവർത്തകരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സമ്മേളന നഗറിലേക്ക് ആനയിച്ചു.
സമ്മേളന വേദിയായ ബീച്ച് മൈതാനിയിൽ നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡണ്ട് പി.ജി.എം. നായർ കാരിക്കോട്, വൈസ് പ്രസിഡണ്ട് പി. വേണുഗോപാൽ പ്രസംഗിച്ചു. ചടങ്ങിൽ മേഖല, കരയോഗം ഭാരവാഹികളും വനിത സമാജം പ്രവർത്തകരും പങ്കെടുത്തു.

0:00
/0:35
0:00
/0:16