പോലീസിനെതിരെ പരാതിയുമായി വൈക്കം നഗരസഭ
എസ്. സതീഷ്കുമാർ
വൈക്കം: പോലീസിനെതിരെ പരാതിയുമായി വൈക്കം നഗരസഭ.
നഗരസഭാ ശൗചായലയങ്ങൾ തുടർച്ചയായി നശിപ്പിക്കുകയും ഉപകരണങ്ങ മോഷ്ടിക്കുകയും ചെയ്തിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്നാണ് നഗരസഭ ചെയർമാൻ്റെ പരാതി. സാമൂഹ്യ വിരുദ്ധ ശല്യം കാരണം പൊതുശൗചാലയങ്ങൾ തുറക്കാൻ കഴിയാത്ത സ്ഥിതിയിലാണ് നഗരസഭ. ഇതോടെ ബീച്ചിലെ ഒഴികെയുള്ള പൊതു ശൗചാലങ്ങൾ അടച്ചിട്ടിരിക്കുകയാണ് നഗരസഭ. ലക്ഷങ്ങൾ മുടക്കി ബീച്ചിലടക്കം നാലിടങ്ങളിലാണ് നഗരസഭ സ്ത്രീകൾക്കും പുരുഷൻമാർക്കുമായി ശൗചാലയങ്ങൾ സ്ഥാപിച്ചത്. എന്നാൽ പൈപ്പുകളും ഫ്ലഷ് സംവിധാനങ്ങളുമടക്കം തകർത്ത് ടാപ്പുകളടക്കം കടത്തുകയും മാലിന്യം നിറച്ച് ഉപയോശുന്യമാക്കുകയും ചെയ്യുന്നത് പതിവായതോടെ രണ്ട് തവണ പരാതി കൊടുത്തിട്ടും പോലീസ് നടപടി എടുക്കുന്നില്ലെന്നാണ് പരാതി. നിലവിലെ നഗരസഭാ കൗണ്‍സില്‍ വന്നതിനുശേഷം ആദ്യതവണ സാമൂഹ്യവിരുദ്ധര്‍ ക്ലോസറ്റും പൈപ്പുകളും ഫ്ലഷ് ടാങ്കുമെല്ലാം നശിപ്പിച്ചിരുന്നു. 30000 രൂപയോളം മുടക്കിയാണ് നഗരസഭ പുനസ്ഥാപിച്ചത്. വീണ്ടും സാമൂഹ്യവിരുദ്ധര്‍ തകർത്തതോടെ ഈ മാസം 26000 രൂപ മുടക്കി നഗരസഭാ എന്‍ജിനീയറിങ് വിഭാഗം അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനക്ഷമമാക്കി. എന്നാൽ ബിച്ചിൽ സ്ഥാപിച്ച പുരുഷന്മാരുടെ ശൗചാലയത്തിലെ സാധനങ്ങള്‍ വീണ്ടും നശിപ്പിച്ചതായാണ് പരാതി. കഴിഞ്ഞ ഏഴാം തീയതി വൈക്കം എസ്.ച്ച്.ഒ.യ്ക്ക് രേഖാമൂലം പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും നാളിതുവരെ പോലീസ് സ്വീകരിച്ചില്ലെന്ന് നഗരസഭാ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവുത്തര്‍ പറഞ്ഞു. ടൗണില്‍ അന്ധകാരത്തോടിന് സമീപത്തെ ശൗചാലയ സമുച്ചയത്തിലെ സാധന സമാമഗ്രികളും ഇതുപോലെ പലവട്ടം നശിപ്പിച്ചു. വൈക്കം ഡി.വൈ.എസ്.പി. ഓഫീസിന് മൂക്കിന് താഴെ ഉള്ള ബീച്ചിലെ ശൗചാലയ സമുച്ചയമാണ് തുടര്‍ച്ചയായി നശിപ്പിക്കപ്പെടുന്നത്. സി.സി.ടി.വി. ക്യാമറകള്‍ പോലീസ് സ്‌റ്റേഷനില്‍ ഉള്‍പ്പോഴാണ് സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നതെന്ന് ചെയർമാൻ പറഞ്ഞു. നഗരസഭാ കൗണ്‍സിലില്‍ വിഷയം ചർച്ച ചെയ്ത് ഉന്നത പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കാനാണ് തീരുമാനമെന്ന് നഗരസഭാ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവുത്തര്‍ പറഞ്ഞു. ശുചിമുറി മാലിന്യം തള്ളുന്ന വാഹനത്തിന് എസ്കോർട്ട് പോകുന്ന പോലെ പോയിട്ടും വൈക്കം പോലീസ് മാലിന്യം തള്ളുന്ന വാഹനങ്ങൾക്കെതിരെ നടപടി എടുക്കാറില്ലെന്നും നഗരസഭ പരാതി പറയുന്നു.
Comments ()