നിയമസഭാ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. പാലക്കാടും തൃശൂരും നടക്കുന്ന എൻ.ഡി.എ തിരഞ്ഞെടുപ്പ് പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുക. കോയമ്പത്തൂരിൽ നിന്നും ഹെലികോപറ്ററില്‍ ഉച്ചക്ക് 2.30ന് പാലക്കാട് എത്തുന്ന പ്രധാനമന്ത്രി കോട്ടമൈതാനത്ത് നടക്കുന്ന എൻ.ഡി.എ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംബന്ധിക്കും. തുടര്‍ന്ന് തൃശൂരിലെത്തി വൈകിട്ട് നടക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കും. നാലുമണിക്ക് കുട്ടനല്ലൂര്‍ ഹെലിപാഡില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷയാണ് തൃശൂരില്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ മുതല്‍ തന്നെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ