Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

നിറപുത്തരി

നിറപുത്തരി
വൈക്കം മഹാദേവ ക്ഷേത്രത്തിലെ നിറയും പുത്തരിക്കും ആവശ്യമായ കതിർകറ്റകൾ മേൽശാന്തി ടി.ഡി. നാരായണൻ നമ്പൂതിരി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ നിറപുത്തരി ആഘോഷിച്ചു. ഒരുക്കിയ കതിർ കറ്റകൾ വ്യാഘ്രപാദത്തറയിൽ എത്തിച്ച് നിശ്ചയിച്ച മുഹുർത്തത്തിൽ  മേൽശാന്തിമാരായ ടി.ഡി. നാരായണൻ നമ്പൂതിരി, അനുപ് നമ്പൂതിരി, ജിഷ്ണു ദാമോധർ, ജീവേശ്, കീഴ്ശാന്തിമാരായ എറാഞ്ചേരി ദേവൻ കൊളായി ശങ്കരൻ നമ്പൂതിരി, വടശേരി ഹരി, വടശ്ശേരി അനിയൻ നമ്പൂതിരി എന്നിവർ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ നടത്തി.നിറപുത്തരിക്ക് ആവശ്യമായ കതിരുകൾ തമിഴ് നാട്ടിൽ നിന്നുമാണ് കൊണ്ടുവന്നത്. ഇല്ലി, നെല്ലി, ചൂണ്ട, കടലാടി , ആൽ, മാവ്, പ്ലാവ്,ഇലഞ്ഞി, വെള്ളിപ്പാല, കരി കൊടി എന്നി ഇലകളോടപ്പം ചേർ ഒരുക്കിയ കതിർ ക്കറ്റക്കൾ   വ്യാഘ്രപാദ തറയിൽ എത്തിച്ച് ആചാരപ്രകാരം നാളികേരം രണ്ടായി പകുത്ത് വിശേഷാൽ ചടങ്ങുകൾക്ക് ശേഷം മേൽശാന്തി ടി.ഡി. നാരായണൻ നമ്പൂതിരി നിറകതിർ വെള്ളി ഉരുളിയിലാക്കി ശിരസ്സിലേറ്റി ഇടതു കൈയിൽ എടുത്ത മണി കിലുക്കി  വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കി ശ്രീ കോവിലിനു മുന്നിലുള്ള മണ്ഡപത്തിലെ ത്തിച്ചു. ഇവിടെ ഇല്ലം നിറ, വല്ലംനിറ മന്ത്രങ്ങളോടെ വീണ്ടും പൂജകൾ നടത്തി. വൈക്ക ത്തപ്പന്റെ ശ്രീ കോവിലിലും ഉപദേവത മാരുടെ ശ്രീ കോവിലിലും നിറയും പുത്തരിയും സമർപ്പിച്ച ശേഷം ഭക്തർക്ക് പ്രസാദമായി നല്കി.  ഏകദേശം പതിനായിരം കതിരുകളാണ് തയ്യാറാക്കായത്.  നിറപുത്തരി നാളിൽ പുന്നെല്ലു കൊണ്ടുള്ള നിവേദ്യവും നടന്നു. നിറയും പുത്തരിയും പ്രമാണിച്ച് ക്ഷേത്ര നട ഉച്ച പൂജക്ക് ശേഷം രാവിലെ 8ന് അടച്ച് പ്രാതൽ വഴിപാടും നടത്തി. നിറയും പുത്തരി നാളിൽ ഉപദേശക സമിതി അംഗം ഓമന മുരളിധരൻ കതിർ കറ്റകൾ കൊടിമര ചുവട്ടിൽ സമർപ്പിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും