Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസം: നോക്കുകുത്തിയായി സോളാർ ബോട്ടുകൾ

എസ്. സതീഷ്കുമാർ

ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസം: നോക്കുകുത്തിയായി സോളാർ ബോട്ടുകൾ
വൈക്കത്ത് എത്തിച്ച സോളാർ ബോട്ടുകൾ

വൈക്കം: ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസമായിട്ടും വൈക്കത്ത് എത്തിച്ച മൂന്നു സോളാർ ബോട്ടുകളിൽ രണ്ടെണ്ണം സർവീസ് നടത്താനാവാത്ത സ്ഥിതിയിൽ.

0:00
/3:02

ഫെബ്രുവരി 20ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്ത ബോട്ടുകളാണ് കാഴ്ചവസ്തുവായി ബോട്ട് ജെട്ടിയിൽ കിടക്കുന്നത്. ഇൻഷുറൻസ് രേഖയും സർവ്വേ റിപ്പോർട്ടും കിട്ടാത്തതാണ് ആ ബോട്ടുകൾ ഓടിക്കാൻ കഴിയാത്തതിന് കാരണം.ആദ്യ സോളാർ ബോട്ടായ ആദിത്യയെ കൂടാതെ മൂന്ന് സോളാർ ബോട്ടുകൾ ആണ് വൈക്കത്തെ തവണക്കടവ് സർവീസിനായി കൊണ്ടുവന്നത്. നിലവിൽ ആദിത്യയും പുതിയതായി കൊണ്ടുവന്ന ഒരു സോളാർ ബോട്ടും രണ്ട് ഡീസൽ ബോട്ടുകളും ആണ് സർവീസ് നടത്തുന്നത്. ഇതിൽ പുതിയ സോളാർ ബോട്ട് ആണ് കഴിഞ്ഞദിവസം എൻജിൻ കേടായി യാത്രക്കാരുമായി കായലിൽ അരമണിക്കൂറിലധികം ഒഴുകിനടന്നത്. ജീവനക്കാർ ഏറെ പണിപ്പെട്ടാണ് കുറ്റിയിലും തീരത്തും ഇടിക്കാതെ സർവീസ് ബോട്ട് എത്തിച്ച് കേടായ ബോട്ട് കരയ്ക്കടിപ്പിച്ചത്.

തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ബോട്ടുകൾ സർവീസ് നടത്താനാവാത്ത അവസ്ഥയിൽ ഉദ്ഘാടനം നടത്തി നാട്ടുകാരെ കബളിപ്പിച്ചതാണ് ആക്ഷേപം ഉയരുന്നത്. ഉദ്ഘാടനം നടത്തിയതിന് പിന്നാലെ മൂന്ന് ബോട്ടുകളും മടക്കി കൊണ്ടുപോയിരുന്നു. പിന്നീട് തിരികെ എത്തിച്ച ശേഷവും ദിവസങ്ങൾ കഴിഞ്ഞാണ് ഒരു ബോട്ടിന് പരീക്ഷണ ഓട്ടം തുടങ്ങാനായത്. അതിനിടയിലാണ് രണ്ട് എൻഞ്ചിനുകളിൽ ഒരു എൻഞ്ചിൻ തകരാറായി ബോട്ട് ഞായറാഴ്ച്ച ഉച്ചക്ക് യാത്രക്കാരുമായി ഒഴുകിനടന്നത്. നിലവിൽ രേഖകൾ ശരിയാക്കി പരീക്ഷണ ഓട്ടം പൂർത്തിയാക്കിയാൽ മാത്രമേ പുതിയ സോളാർ ബോട്ടുകൾക്ക് സാധാരണ സർവീസ് നടത്താനാവൂ. ഇതിനിടെ ഉദ്ഘാടനം നടത്തിയ ശേഷമാണ് ജീവനക്കാർക്ക് ബോട്ട് ഓടിക്കാനുള്ള പരിശീലനവും നൽകിയത്. മന്ത്രി പ്രഖ്യാപിച്ച ബോട്ട് ജെട്ടി സൗരോർജ്ജവത്ക്കരണ ജോലികളും ഇതുവരെ തുടങ്ങിയിട്ടില്ല. സർക്കാർ പ്രഖ്യാപിച്ച ആദ്യ സൗരോർജ ബോട്ട് ജെട്ടി ഇനി എന്നാണ് സാധ്യമാകുന്നതെന്ന കാത്തിരിപ്പിലാണ് നാട്ടുകാരും...

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും