Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ദേവസ്വം ബോർഡുകളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി; വരുമാനം കൂട്ടാൻ വിപുലമായ പദ്ധതികൾ കേരള ലോട്ടറിയുടെ മുഖമുദ്ര വിശ്വാസ്യത: തിരുവഞ്ചൂർ രാധാകൃഷ്ണൻ നെന്മാറ ഇരട്ടകൊലക്കേസ് പ്രതി ചെന്താമരക്ക് തൂക്കുകയർ കോട്ടയത്ത് കൂരോപ്പടയിൽ കുടുംബത്തോടൊപ്പം വിഷം കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തിൽ ഗൃഹനാഥനും മരിച്ചു ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക് അർജന്റീനയെ വീഴ്ത്തി സ്പെയിൻ ലോകചാമ്പ്യന്മാർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മർദ്ദനമേറ്റു മോഷണ കേസിലെ പ്രധാന പ്രതി കോടതിയിൽ കീഴടങ്ങി വെളളൂരിൽ തെരുവ് നായ ആക്രമണം: മൂന്ന് പേർക്ക് കടിയേറ്റു ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മി വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ദേവസ്വം ബോർഡുകളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി; വരുമാനം കൂട്ടാൻ വിപുലമായ പദ്ധതികൾ കേരള ലോട്ടറിയുടെ മുഖമുദ്ര വിശ്വാസ്യത: തിരുവഞ്ചൂർ രാധാകൃഷ്ണൻ നെന്മാറ ഇരട്ടകൊലക്കേസ് പ്രതി ചെന്താമരക്ക് തൂക്കുകയർ കോട്ടയത്ത് കൂരോപ്പടയിൽ കുടുംബത്തോടൊപ്പം വിഷം കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തിൽ ഗൃഹനാഥനും മരിച്ചു ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക് അർജന്റീനയെ വീഴ്ത്തി സ്പെയിൻ ലോകചാമ്പ്യന്മാർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മർദ്ദനമേറ്റു മോഷണ കേസിലെ പ്രധാന പ്രതി കോടതിയിൽ കീഴടങ്ങി വെളളൂരിൽ തെരുവ് നായ ആക്രമണം: മൂന്ന് പേർക്ക് കടിയേറ്റു ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മി
|
Loading Weather...
Follow Us:

മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു

മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു
മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​​ഗചികിത്സക്കായി ആരംഭിച്ച നൂതന ഒ.സി.റ്റി സംവിധാനങ്ങളുടെ വെഞ്ചരിപ്പ് പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കുന്നു. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ, അസോ. ഡയറക്ടർമാരായ റവ.ഫാ.ഗർവാസീസ് ആനിത്തോട്ടത്തിൽ, റവ.ഫാ.ജോസ് കീരഞ്ചിറ, റവ.ഡോ.ജോസഫ് കരികുളം, റവ.ഫാ. മാത്യു തുരുത്തിപ്പള്ളിൽ എന്നിവർ സമീപം

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോഗ ചികിത്സക്കായി എ.ഐ. സാങ്കേതിക വിദ്യയോടു കൂടിയ നൂതന ഒ.സി.ടി (ഒപ്റ്റിക്കൽ കോഹറൻസ് ടോമോ​ഗ്രാഫി) സംവിധാനം കൂടി പ്രവർത്തനം തുടങ്ങി. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പ് നിർവ്വഹിച്ചു.‌
അതിസങ്കീർണ്ണമായ കൊറോണറി ആൻജിയോപ്ലാസ്റ്റി ചികിത്സ കൂടുതൽ കൃത്യതയോടെയും ഫലപ്രദമായും ചെയ്യുന്നതിനുള്ള അൾട്രിയോൺ 2 ഒ.സി.ടിയാണ് ആശുപത്രിയിൽ സ്ഥാപിച്ചത്. ഹൃദയത്തിലെ രക്തക്കുഴലുകളുടെ അകത്തെ ഘടനകൾ വ്യക്തമായി മനസിലാക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും പ്രധാന നേട്ടം. രക്തക്കുഴലിലെ ബ്ലോക്കുകളുടെ സ്വഭാവവും തീവ്രതയും കൃത്യമായി തിരിച്ചറിയാൻ സാധിക്കുകയും ബ്ലോക്കുകൾ ഏത് തരത്തിലുള്ളതാണെന്ന കൃത്യമായ വിവരവും ഒ.സി.ടി പരിശോധനയിലൂടെ ലഭ്യമാകും. ഇതിനാൽ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുകൾക്കു എ.ഐ. സാങ്കേതികവിദ്യയിലൂടെ കൂടുതൽ കൃത്യതയോടെ ഇമേജിം​ഗ് നടത്താനും സ്റ്റെന്റുകൾ സ്ഥാപിക്കുന്നത് കൂടുതൽ കൃത്യമാക്കാനും സാധിക്കും. നിലവിൽ 24*7 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാധുനിക കാത്ത് ലാബ് സൗകര്യങ്ങളും മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രത്യേകതയാണ്.
ഏറ്റവും ഉന്നതനിലവാരത്തിലുള്ള ഹൃദ്രോ​ഗ ചികിത്സ മാർ സ്ലീവാ മെഡിസിറ്റിയിൽ ലഭ്യമാക്കുന്നതിന്റെ ഭാ​ഗമായാണ് ഒ.സി.ടി സംവിധാനം കൂടി ആരംഭിച്ചിരിക്കുന്നതെന്നു വെഞ്ചരിപ്പ് നിർവ്വഹിച്ച ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കാർഡിയാക് സയൻസസ് വിഭാ​ഗം മേധാവി ഡോ. രാംദാസ് നായിക് ഒ.സി.ടിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ. മാത്യു തെക്കേൽ, ഫിനാൻസ് മെറ്റീരിയൽസ് വിഭാ​ഗം അസോ.ഡയറക്ടർ റവ.ഫാ.​ഗർവാസീസ് ആനിത്തോട്ടത്തിൽ എന്നിവർ പ്രസം​ഗിച്ചു. ആശുപത്രി ഓപ്പറേഷൻസ്, പ്രൊജക്ട്സ്, ലീ​ഗൽ ആൻഡ് ലെയ്സൺ അസോ.ഡയറക്ടർ റവ.ഫാ. ജോസ് കീരഞ്ചിറ, എച്ച്.ആർ നഴ്സിം​ഗ് ആൻഡ് അക്കാദമിക്സ് വിഭാ​ഗം അസോ.ഡയറക്ടർ റവ.ഡോ.ംജോസഫ് കരികുളം, ആയുഷ് വിഭാ​ഗം അസോ.ഡയറക്ടർ റവ.ഫാ. മാത്യു ചേന്നാട്ട്, ബ്രാൻഡിം​ഗ് ആൻഡ് ഹെൽത്ത്കെയർ പ്രമോഷൻസ്, ഐ.ടി അസോ.ഡയറക്ടർ റവ.ഫാ. മാത്യു തുരുത്തിപ്പള്ളിൽ, ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർകോമഡോർ ഡോ. പോളിൻ ബാബു, മെഡിക്കൽ സൂപ്രണ്ട് ഡോ. നിതീഷ് പി.എൻ, കാർഡിയാക് സയൻസസ് വിഭാ​ഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ. ബിബി ചാക്കോ ഒളരി, ഡോ. രാജീവ് എബ്രഹാം, കാർഡിയാക് തൊറാസിക് ആൻഡ് വാസ്കുലാർ വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ. കൃഷ്ണൻ സി. തുടങ്ങിയവർ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും