Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
അഡ്വ. വി.വി. സത്യൻ്റെ ഓർമ്മയിൽ വൈക്കം ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു കോട്ടയം ജില്ലയിൽ നാളെ അവധി വൈക്കം ബീച്ചിൽ റേഡിയോ സംഗീതം ഉയർന്നുകേൾക്കും നാട്ടുകാരുടെ നടുവൊടിച്ച് വൈക്കം ആയുർവ്വേദ ആശുപത്രി റോഡ്: നഗരസഭയിൽ പഴിചാരൽ തുടരുന്നു നിറപുത്തരി ചടങ്ങ് ഭക്തിസാന്ദ്രമായി മഴക്കെടുതി 15 മരണം ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അഡ്വ. വി.വി. സത്യൻ്റെ ഓർമ്മയിൽ വൈക്കം ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു കോട്ടയം ജില്ലയിൽ നാളെ അവധി വൈക്കം ബീച്ചിൽ റേഡിയോ സംഗീതം ഉയർന്നുകേൾക്കും നാട്ടുകാരുടെ നടുവൊടിച്ച് വൈക്കം ആയുർവ്വേദ ആശുപത്രി റോഡ്: നഗരസഭയിൽ പഴിചാരൽ തുടരുന്നു നിറപുത്തരി ചടങ്ങ് ഭക്തിസാന്ദ്രമായി മഴക്കെടുതി 15 മരണം ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
|
Loading Weather...
Follow Us:

വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഓണം ഖാദി മേളയ്ക്ക് നാളെ തുടക്കം

വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഓണം ഖാദി മേളയ്ക്ക് നാളെ തുടക്കം

വൈക്കം: കോട്ടയം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 'ഓണം ഖാദി മേള 2026' നാളെ (05-08-2026, ബുധൻ) ഉദയനാപുരത്തുള്ള വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ആരംഭിക്കും. ഖാദി ഉൽപ്പന്നങ്ങൾക്ക് 30% പ്രത്യേക റിബേറ്റ് മേളയിൽ ലഭ്യമാണ്. കൂടാതെ, സർക്കാർ, അർദ്ധ സർക്കാർ, സഹകരണ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവയിലെ ജീവനക്കാർക്ക് 1 ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

മേളയിൽ നിന്ന് ഖാദി ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കായി കോട്ടയം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് വൻ സമ്മാന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട് ഒന്നാം സമ്മാനമായി ടാറ്റാ ടിയാഗോ കാർ, രണ്ടാം സമ്മാനം സുസൂക്കി ആക്സസ് 125 സ്കൂട്ടർ, മൂന്നാം സമ്മാനം ₹5,000 വിലയുള്ള 30 ഖാദി ഗിഫ്റ്റ് വൗച്ചറുകൾ. കൂടാതെ ഓരോ ₹1,000 രൂപയുടെ ഗ്രോസ് പർച്ചേസിനും ഒരു സമ്മാന കൂപ്പൺ ലഭിക്കുന്നതായിരിക്കും. ആഴ്ചതോറും നടക്കുന്ന ജില്ലാതല നറുക്കെടുപ്പിലൂടെ ₹3,000 വിലയുള്ള ഖാദി ഗിഫ്റ്റ് വൗച്ചറുകൾ നേടാനുള്ള അവസരവുമുണ്ട്. ഈ ഓണക്കാലത്ത് ഗുണമേന്മയുള്ള ഖാദി ഉൽപ്പന്നങ്ങൾ സ്വന്തമാക്കി ആനുകൂല്യങ്ങളും ആകർഷകമായ സമ്മാനങ്ങളും നേടാൻ എല്ലാവരും മേള പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും