Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

വൺ മില്ല്യൺ തൂഫാൻ ഗോൾസ് തലയോലപ്പറമ്പ് എ.ജെ ജോൺ സ്‌കൂളിൽ ആരംഭിച്ചു

വൺ മില്ല്യൺ തൂഫാൻ ഗോൾസ് തലയോലപ്പറമ്പ് എ.ജെ ജോൺ സ്‌കൂളിൽ ആരംഭിച്ചു
തലയോലപ്പറമ്പ് എ.ജെ ജോൺ സ്‌കൂളിൽ വൺ മില്ല്യൺ തൂഫാൻ ഗോൾസ് പദ്ധതി അസിസ്റ്റൻ്റ് എക്‌സൈസ് ഇൻസ്പെക്ടർ ജി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

തലയോലപ്പറമ്പ്: ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തോടൊപ്പം വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം ശക്തിപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ വൺ മില്ല്യൺ തൂഫാൻ ഗോൾസ് പദ്ധതി തലയോലപ്പറമ്പ് എ.ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കമായി. എക്സൈസ് വകുപ്പിൻ്റെ സഹകരണത്തോടെ തുടക്കം കുറിച്ച പദ്ധതി സ്‌കൂൾ മൈതാനിയിൽ തുഫാൻ ഗോൾ അടിച്ചു കൊണ്ട് അസിസ്റ്റൻ്റ് എക്‌സൈസ് ഇൻസ്പെക്ടർ ജി. രാജേഷ് ഉദ്ഘാടനം ചെയ്തു.

ലഹരി വസ്തുക്കളിൽ നിന്നും കുട്ടികളെയും, യുവജനങ്ങളെയും അകറ്റി കായിക രംഗത്തേക്കും ആരോഗ്യകരമായ വിനോദങ്ങളിലേക്കും ആകർഷിക്കുന്നതിനാണ് വിദ്യാഭ്യാസ വകുപ്പ് പദ്ധതി നടപ്പിലാക്കുന്നത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ പി.ബി. ബിജു, പ്രിവെന്റീവ് ഓഫിസർ ഇ.എ. തൻസിർ, വനിത സിവിൽ എക്സൈസ് ഓഫിസർ അനു മാത്യു, എക്സൈസ് ഡ്രൈവർ ലിജേഷ് ലക്ഷ്മണൻ, സ്‌കൂൾ പ്രിൻസിപ്പൽ എസ്. ശ്രീലത, പ്രഥമാധ്യാപിക സി. മായാദേവി, ടി.എസ്. ഫെബി എന്നിവർ നേതൃത്വം നൽകി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും