ഓക്‌സിജനിലെ ന്യുജെന്‍ ഓണം ഓഫര്‍; ആദ്യനറുക്കെടുപ്പില്‍ പാലക്കാട് സ്വദേശിനി എസ്. പ്രവീണയ്ക്ക് മൊബൈല്‍ ഫോണ്‍ സമ്മാനം
കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ട്സ് ഷോറൂമുകളിലെ 'ന്യുജെന്‍ ഓണം-2026' ക്യാമ്പയിന്റെ ഭാഗമായി ദിവസേനയുള്ള നടത്തുന്ന നറുക്കെടുപ്പിന്റെ ആദ്യദിനം പാലക്കാട് വണ്ടിത്താവളം മടപ്പള്ളം ദേവിനിവാസില്‍ എസ്. പ്രവീണയ്ക്ക് മൊബൈല്‍ ഫോണ്‍ സമ്മാനമായി ലഭിച്ചു. പാലക്കാട് ഷോറൂമില്‍ നിന്നും റൊട്ടിമേക്കര്‍ വാങ്ങിയിരുന്നു. തുടര്‍ന്നാണ് ദിവസേന നടക്കുന്ന നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.
ഓക്‌സിജന്റെ ചാലക്കുടി ഷോറൂമിലാണ് നറുക്കെടുപ്പ് നടത്തിയത്. ഷോറൂമില്‍ ഡിജിറ്റല്‍ ഉപകരണം വാങ്ങാന്‍ എത്തിയ വിനീത് വില്‍സണനാണ് നറുക്കെടുത്തത്. ഓക്‌സിജന്‍ റീജണല്‍ ഡയറക്ടര്‍ റെജി കെ.തോമസ്, ചാലക്കുടി ബ്രാഞ്ച് മാനേജര്‍ റെജിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഥാര്‍ റോക്സ്, ബി.എം.ഡബ്ല്യു ബൈക്ക്, സ്വര്‍ണ്ണനാണയങ്ങള്‍, വിദേശയാത്രകള്‍, ഡയമണ്ട് നെക്ലെയ്സുകള്‍ ഉള്‍പ്പെടെ 30 കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. കൂടാതെ ദിവസവും നടക്കുന്ന നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളും ഉണ്ട്.
മൊബൈല്‍ ഫോണ്‍, ടി.വി, ഫ്രിഡ്ജ്, ലാപ്ടോപ്പ്, വാഷിങ് മെഷീന്‍, എ.സി, കിച്ചണ്‍ അപ്ലൈയന്‍സസുകള്‍ തുടങ്ങിയ വിവിധ ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ വിലക്കുറവും പ്രത്യേക ഓഫറുകളുമാണ് 'ന്യുജെന്‍ ഓണം-2026' ഒരുക്കിയിരിക്കുന്നത്.
കുടുംബ ബജറ്റിന് അനുയോജ്യമായ വിലയില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ ഓക്സിജന്‍ മികച്ച അവസരമാണ് ഓണത്തിന് ഒരുക്കിയിരിക്കുന്നത്. ബ്രാന്‍ഡുകള്‍ നല്‍കുന്ന വാറന്റിക്ക് പുറമേ ഓക്സിജന്‍ നല്‍കുന്ന അധിക വാറന്റിയും ഉത്പന്നങ്ങള്‍ക്ക് ലഭിക്കും. വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വേഗത്തില്‍ ലഭ്യമാകുന്ന പ്രത്യേക ഇ.എം.ഐ സൗകര്യവും ഓക്‌സിജനിലുണ്ട്.
26 വര്‍ഷത്തെ വിശ്വാസ്യതയും ഉപഭോക്ത സൗഹൃദ സേവനവും ഉള്ള ഓക്‌സിജന്‍ ഒരുക്കുന്ന ഓണം ഓഫര്‍ ക്യാമ്പയിന്‍ ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിങ് അനുഭവം സമ്മാനിക്കുമെന്ന് ഓക്‌സിജന്‍ മാനേജ്‌മെന്റ് അധികൃതര്‍ അറിയിച്ചു. ഫോണ്‍: 9020100100.
Comments ()