ഇടതുകോട്ടയില്‍ വോട്ടർമാരെ കണ്ട് പി. പ്രദീപ്
വൈക്കം: ഇടതുപക്ഷത്തിന്റെ കോട്ടയായി അറിയപ്പെടുന്ന ഉദയനാപുരം പഞ്ചായത്തിലായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. പ്രദീപിൻ്റെ ഇന്നത്തെ പര്യടനം. ഞായറാഴ്ച രാവിലെ എട്ടിന് വല്ലകം തുറുവേലിക്കുന്നില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. വല്ലകം, കോടാലിച്ചിറ, നക്കംതുരുത്ത്, കീറ്റുപറമ്പ്, അമ്പത്തൊന്ന് കോളനി, ആറാട്ടുകുളം, ഇരുമ്പൂഴിക്കര, തോട്ടിചിറ, ഇത്തിപ്പുഴ, കൂട്ടുങ്കല്‍, അക്കരപ്പാടം, വാരാത്തറ, മാടവന, പുറത്താറ്റ്, മുണ്ടുകാട് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ പര്യടനം ആലുംചുവട്ടില്‍ സമാപിച്ചു. നിരവധി എല്‍.ഡി.എഫ് നേതാക്കളും ജനപ്രതിനിധികളും സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായിരുന്നു. സാബു പി. മണലൊടി, അഡ്വ.എം.ജി. രഞ്ജിത്ത്, ടി.ടി. സെബാസ്റ്റ്യന്‍, കെ.ജി. രാജു, ഗോപിനാഥന്‍ കുന്നത്ത്, കെ. വേണുഗോപാല്‍, കെ.എം. മുരളീധരന്‍, ജി. രവികുമാര്‍, പി.ഡി. സാബു, വി. മോഹനന്‍, പി.കെ. ആനന്ദവല്ലി, തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. തിങ്കളാഴ്ച വൈക്കം ടൗണില്‍ പി. പ്രദീപ് പര്യടനം നടത്തും.
വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ