Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ സമഗ്രവികസനം സാധ്യമാക്കി: എം.എ ബേബി ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കൻ-മധ്യ കേരളത്തിൽ മഴ മുന്നറിയിപ്പ് സഹനശക്തിയുടെ സന്ദേശം വിളംബരം ചെയ്ത് വൈക്കത്ത് ദുഃഖവെള്ളി പ്രദക്ഷിണം വികസന തുടർച്ച; വൈക്കം മാറും; വികസനം ജനപക്ഷത്തുനിന്ന് കടുത്തുരുത്തിയിൽ പോരാട്ടം കടുക്കുന്നു; പ്രചരണച്ചൂടിൽ മുന്നണികൾ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ സമഗ്രവികസനം സാധ്യമാക്കി: എം.എ ബേബി ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കൻ-മധ്യ കേരളത്തിൽ മഴ മുന്നറിയിപ്പ് സഹനശക്തിയുടെ സന്ദേശം വിളംബരം ചെയ്ത് വൈക്കത്ത് ദുഃഖവെള്ളി പ്രദക്ഷിണം വികസന തുടർച്ച; വൈക്കം മാറും; വികസനം ജനപക്ഷത്തുനിന്ന് കടുത്തുരുത്തിയിൽ പോരാട്ടം കടുക്കുന്നു; പ്രചരണച്ചൂടിൽ മുന്നണികൾ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

പി. പ്രദീപിന്റെ മൂന്നാംഘട്ട പര്യടനം സമാപിച്ചു

പി. പ്രദീപിന്റെ മൂന്നാംഘട്ട പര്യടനം സമാപിച്ചു
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. പ്രദീപിന് മറവന്‍തുരുത്ത് ഒടിച്ചുകുത്തി പാലത്തിനുസമീപം നല്‍കിയ സ്വീകരണം

വൈക്കം: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. പ്രദീപ് ചെമ്പ്, മറവന്‍തുരുത്ത്, വെള്ളൂര്‍, തലയോലപ്പറമ്പ് പഞ്ചായത്തുകളിലെ പൊതുസ്വീകരണ പര്യടനം പൂര്‍ത്തിയാക്കി. ശനിയാഴ്ച രാവിലെ എട്ടിന് ചെമ്പ് പഞ്ചായത്തിലെ വാലേല്‍ പി. പ്രദീപിനെ രക്തഹാരമണിയിച്ച് കേരള കോണ്‍ഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റ് ലൂക്ക് മാത്യു പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ലക്ഷം വീട്, കാട്ടിക്കുന്ന് തുരുത്ത്, കൂമ്പേല്‍, കൃഷ്ണായിപ്പറമ്പ്, ചാത്തനാട്ട്, കൂട്ടുമ്മേല്‍ കണ്ണങ്കേരി, മൂഴിക്കല്‍, അപ്പക്കോട്, ഇളങ്കാവ്, ചക്കാല, കള്ളാട്ടിപ്പുറം, പുത്തന്‍പാലം എന്നിവിടങ്ങളിലെ സ്വീകരണങ്ങളേറ്റു വാങ്ങി തേവലക്കാട് രാവിലത്തെ പര്യടനം സമാപിച്ചു. ഉച്ചക്കുശേഷം പഴമ്പെട്ടി, കോരിയ്ക്കല്‍, ആശുപത്രി ജംഗ്ഷൻ, തലപ്പാറ, വെട്ടിക്കാട്ട്മുക്ക്, മിഠായിക്കുന്നം, പാലാംകടവ്, ചിറേക്കടവ്, ചുങ്കം, ആലുംചുവട്, തട്ടാവേലി, ചാലുങ്കല്‍, ഏനാദി, കല്ലുകുത്താംകടവ്, കണ്ണംകുളത്തുകടവ്, തുരുത്തുമ്മ എസ്എന്‍ഡിപി, രാജന്‍ കവല, മണിയംകുന്ന്, കോട്ടപ്പുറം, വരിക്കാംകുന്ന്, എരട്ടാണിക്കാവ്, വടകര, വെട്ടിക്കാട്ട്മുക്ക്, വെള്ളൂര്‍ പഞ്ചായത്ത് കവല, ചന്ദ്രാമല, പമ്പ് ഹൗസ്, കപ്പോള, കല്ലുങ്കല്‍, മഞ്ഞക്കാല, താന്നിയ്ക്കനിരപ്പ് വഴി ഇറുമ്പയം താളലയ ജങ്ഷനില്‍ പര്യടനം സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ കെ.കെ. ശശികുമാര്‍, പി.ആര്‍. ശരത് കുമാര്‍, ആദര്‍ശ് സുധര്‍മന്‍, ഹരിമോന്‍, ആര്‍. പ്രസന്നന്‍, സോജിമോന്‍, സി.പി. അനൂപ്, രതീഷ് രവീന്ദ്രന്‍, ഗൗരിനന്ദന രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. എല്‍.ഡി.എഫ് നേതാക്കളായ ജോണ്‍ വി. ജോസഫ്, ആര്‍. സുശീലന്‍, ടി.എന്‍ രമേശന്‍, സി.കെ. ആശ എം.എല്‍.എ, സാബു പി. മണലൊടി, കെ. ശെല്‍വരാജ്, ഡോ.സി.എം കുസുമന്‍, സുഭാഷ് പുഞ്ചക്കോട്ടില്‍, പി. അമ്മിണിക്കുട്ടന്‍, ടി.വി. ബേബി, കെ.എസ്. രത്‌നാകരന്‍, എം.കെ. ശീമോന്‍, കെ.എം. അബ്ദുല്‍ സലാം, കെ.കെ രമേശന്‍, ടി.എന്‍ സിബി, പി.വി അശോകന്‍, ആരതി വിനയൻ, എം.ടി. ജോസഫ്, എ. അന്‍വര്‍, കെ.എസ് വേണുഗോപാല്‍, കെ.ബി. രമ, എന്‍. ലാലു, പി.വി ഹരിക്കുട്ടന്‍, ബി. രാജേന്ദ്രന്‍, മനു സിദ്ധാര്‍ത്ഥന്‍, ടി.എസ് താജു, പി. പ്രീതി, എ.എം അനി, എം.പി ജയപ്രകാശ്, വി.ടി പ്രതാപന്‍, അഡ്വ. കെ.കെ ചന്ദ്രബാബു തുടങ്ങിയവർ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ