പി.എസ് മോഹനൻ അനുസ്മരണം
വൈക്കം: ഉദയനാപുരം പഞ്ചായത്ത് മുൻ പ്രസിഡൻ്റും വൈക്കത്തേ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന പി.എസ് മോഹനൻ അനുസ്മരണം നടന്നു. പടിഞ്ഞാറേക്കര പി.എൻ പണിക്കർ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിലാണ് നാലാം ചരമവാർഷിക ദിനത്തിൽ അനുസ്മരണം നടന്നത്. സമ്മേളനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു ഉദ്ഘാടനം ചെയ്തു. നവോദയ വായനശാല രക്ഷാധി കാരി കെ ജി. രാമചന്ദൻ അദ്ധ്യക്ഷത വഹിച്ചു. ടി.ടി സെബാസ്റ്റ്യൻ, ജി. രവികുമാർ, ലൈബ്രറി സെക്രട്ടറി മനീഷ് രേവതി തുടങ്ങിയവരും അനുസ്മരണ സമ്മേളനത്തിൽ പി.എസ് മോഹനൻ്റെ ഓർമ്മകൾ പങ്കുവച്ചു.

Comments ()