പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു
ന്യൂഡൽഹി: പത്മ പുരസ്കാരങ്ങൾ രാഷ്ട്രപതി വിതരണം ചെയ്തു. സുപ്രീംകോടതി മുൻ ജസ്റ്റിസ് കെ.ടി.തോമസ്, ജൻമഭൂമി പത്രത്തിന്റെ സഹസ്‌ഥാപകനും മുഖ്യപത്രാധിപരും ആയിരുന്ന പി.നാരായണൻ എന്നിവർ പത്മവിഭൂഷൻ ബഹുമതി ഏറ്റുവാങ്ങി. നടൻ മമ്മൂട്ടിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൻ ബഹുമതി ഏറ്റുവാങ്ങി. രണ്ടാംഘട്ട അവാർഡ് വിതരണമാണ് നടന്നത്. മോഹിനിയാട്ടം കലാകാരി കലാമണ്ഡലം വിമല മേനോൻ, ബഹിരാകാശ ശാസ്ത്രജ്‌ഞൻ ഡോ.എ.ഇ. മുത്തുനായകം, പരിസ്‌ഥിതി പ്രവർത്തനങ്ങളുടെ പേരിൽ കായംകുളം കണ്ടല്ലൂർ കൊല്ലകൽ ദേവകിയമ്മ എന്നിവർ കേരളത്തിൽനിന്നുള്ള പത്മശ്രീ പട്ടികയിൽ ഉൾപ്പെട്ടവരാണ്.
Comments ()