വിശ്വാസത്തിന്റെ ദീപ്തസ്മരണയിൽ ക്രൈസ്തവ ദേവാലയങ്ങളിൽ പെസഹായുടെ തിരുകർമ്മങ്ങൾ നടത്തി
വൈക്കം: ത്യാഗത്തിന്റേയും സഹനത്തിന്റേയും മാതൃക കാട്ടി യേശുനാഥൻ 12 ശിഷ്യന്മാരുടെ കാൽകഴുകി ശുശ്രൂഷിച്ചതിന്റെ ഓർമ്മപുതുക്കി ക്രൈസ്തവ ദേവാലയങ്ങളിൽ പെസഹാ വ്യാഴം ആചരിച്ചു. വൈക്കം സെന്റ് ജോസഫ് ഫൊറോനാ പള്ളിയുടെ കീഴിലുള്ള 19 ഇടവക ദേവാലയങ്ങളിൽ പെസഹാ വ്യാഴാഴ്ചയുടെ തിരുകർമ്മങ്ങൾ വ്യാഴാഴ്ച രാവിലെ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടത്തി. യേശുനാഥൻ 12 ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി ശുശ്രൂഷിച്ചതിന്റെ സ്മരണയിൽ എല്ലാ ദേവാലയങ്ങളിലും കാൽകഴുകൽ ശുശ്രൂഷ പ്രധാന ചടങ്ങായി നടത്തി.

അൾത്താരക്ക് മുന്നിൽ പ്രത്യേകം ഇരിപ്പിടം ഒരുക്കി യേശുനാഥൻ 12 ശിഷ്യന്മാരുടെ കാൽകഴുകി ശുശ്രൂഷിച്ചതിന്റെ സ്മരണയിൽ ഓരോ ദേവാലയങ്ങളിലും പ്രധാന പുരോഹിതൻ കാൽകഴുകൽ ശുശ്രൂഷ നടത്തി.
രാവിലെ 6.30ന് പെസഹായുടെ തിരുകർമ്മങ്ങൾ തുടങ്ങി. കുരിശിന്റെ വഴി, പൊതു ആരാധന, വൈകിട്ട് അപ്പംമുറിക്കൽ ശുശ്രൂഷ എന്നിവയും നടന്നു. വൈക്കം ഫൊറോനാ പള്ളിയിൽ വികാരി ഫാ. ബർക്കുമാൻസ് കൊടയ്ക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു.

നടേൽപള്ളിയിൽ വികാരി ആന്റണി പരവര, ചെമ്പ് പള്ളിയിൽ ഫാ. വർഗീസ് പയനുങ്കൽ, ഉദയനാപുരം പള്ളിയിൽ ഫാ.തോമസ് മംഗലശ്ശേരി, തോട്ടകം പള്ളിയിൽ ഫാ. വർഗീസ് മേനാച്ചേരി, ചെമ്മനത്തുകര പള്ളിയിൽ ഫാ. സുബിൻ പാറയ്ക്കൽ, കൊട്ടാരപള്ളിയിൽ ഫാ. സിബിൻ പെരേപ്പാടൻ, ടി.വി. പുരം പള്ളിയിൽ ഫാ. ഡിനോ മാണിക്യത്താൻ, കൊതവറ പള്ളിയിൽ ഫാ. ഷിജോ കോനുപറമ്പൻ, ഉല്ലല പള്ളിയിൽ ഫാ. വിൻസന്റ് പറമ്പത്തറ, ഇടയാഴം പള്ളിയിൽ ഫാ. എബ്രഹാം മുകാലിൽ, അച്ചിനകം പള്ളിയിൽ ഫാ. ആന്റണി മംഗലത്ത്, വെച്ചൂർ പള്ളിയിൽ ഫാ .ജോഷി കളപറമ്പത്ത്, വല്ലകം പള്ളിയിൽ ഫാ. ടോണി കോട്ടയ്ക്കൽ, വടയാർ പള്ളിയിൽ ഫാ. സെബാസ്റ്റ്യൻ ചന്നാപ്പള്ളി, തലയോലപറമ്പ് പള്ളിയിൽ ഫാ. സേവ്യർ ആവള്ളിൽ, പൊതി കലയത്തുംകുന്ന് പള്ളിയിൽ ഫാ. പോൾ വെള്ളറക്കൽ, മേവെള്ളൂർ പള്ളിയിൽ ഫാ. അലക്സ് മേക്കാംതുരുത്തി എന്നീ വൈദികർ ചടങ്ങിൽ മുഖ്യകാർമ്മികത്വം വഹിച്ചു.
വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ