പി. പ്രദീപ് ടി.വി. പുരം പഞ്ചായത്തില്‍ രണ്ടാംഘട്ട പര്യടനം പൂര്‍ത്തിയാക്കി
വൈക്കം: വൈക്കം നിയോജക മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. പ്രദീപ് ടി.വി. പുരം പഞ്ചായത്തില്‍ രണ്ടാംഘട്ട പര്യടനം പൂര്‍ത്തിയാക്കി. വ്യാഴാഴ്ച രാവിലെ എട്ടിന് കണിച്ചേരിയില്‍ നിന്നാണ് സ്ഥാനാര്‍ഥിയുടെ കാല്‍നട പര്യടനം ആരംഭിച്ചത്. നാവള്ളി, കൂടല്ലി, മുയ്യപ്പള്ളി, ചെമ്മനത്തുകര, പുത്രേഴത്ത്, അപ്പക്കല്‍, തിരുത്തല്ലി, മൂത്തേടത്തുകാവ്, കോട്ടച്ചിറ, ടി.വി പുരം, തൃണയംകുടം, പറക്കാട്ടുകുളം, മാന്തുവള്ളി, മറ്റപ്പള്ളി, പള്ളി ലക്ഷംവീട് തുടങ്ങിയ കേന്ദ്രങ്ങള്‍ പിന്നിട്ട് വൈകിട്ട് പള്ളിപ്പാലത്ത് കാല്‍നട പര്യടനം സമാപിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാര്‍, ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, ടി.വി പുരം ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡന്റ് ബി. അജിത് കുമാര്‍, എല്‍.ഡി.എഫ് നേതാക്കളായ കവിത റെജി, വി.കെ. അനില്‍കുമാര്‍, എം.എസ്. രാമചന്ദ്രന്‍, ഇ.എന്‍. സാലിമോന്‍, ടെല്‍സണ്‍ തോമസ്, കെ.വി. നടരാജന്‍, കെ.കെ. അനില്‍കുമാര്‍, സേവിച്ചന്‍ കനകക്കുന്നേല്‍, ജീന തോമസ് തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയോടൊപ്പം ഉണ്ടായിരുന്നു. പി. പ്രദീപ് നാളെ രാവിലെ മറവന്‍തുരുത്ത് മേഖലയിലും ഉച്ചകഴിഞ്ഞ് കുലശേഖരമംഗലം മേഖലയിലും പര്യടനം നടത്തും. വൈകിട്ട് അഞ്ചിന് കൂട്ടുമ്മേല്‍ ജങ്ഷന്‍ മുതല്‍ ചെമ്പ് മാര്‍ക്കറ്റ് വരെ റോഡ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്.
Comments ()