Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഈസ്റ്റർ: അതിജീവനത്തിന്റെയും പ്രത്യാശയുടെയും തിരുനാൾ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ സമഗ്രവികസനം സാധ്യമാക്കി: എം.എ ബേബി ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കൻ-മധ്യ കേരളത്തിൽ മഴ മുന്നറിയിപ്പ് സഹനശക്തിയുടെ സന്ദേശം വിളംബരം ചെയ്ത് വൈക്കത്ത് ദുഃഖവെള്ളി പ്രദക്ഷിണം വികസന തുടർച്ച; വൈക്കം മാറും; വികസനം ജനപക്ഷത്തുനിന്ന് കടുത്തുരുത്തിയിൽ പോരാട്ടം കടുക്കുന്നു; പ്രചരണച്ചൂടിൽ മുന്നണികൾ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ഈസ്റ്റർ: അതിജീവനത്തിന്റെയും പ്രത്യാശയുടെയും തിരുനാൾ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ സമഗ്രവികസനം സാധ്യമാക്കി: എം.എ ബേബി ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കൻ-മധ്യ കേരളത്തിൽ മഴ മുന്നറിയിപ്പ് സഹനശക്തിയുടെ സന്ദേശം വിളംബരം ചെയ്ത് വൈക്കത്ത് ദുഃഖവെള്ളി പ്രദക്ഷിണം വികസന തുടർച്ച; വൈക്കം മാറും; വികസനം ജനപക്ഷത്തുനിന്ന് കടുത്തുരുത്തിയിൽ പോരാട്ടം കടുക്കുന്നു; പ്രചരണച്ചൂടിൽ മുന്നണികൾ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

പി. പ്രദീപിന്റെ പര്യടനം മറവന്തുരുത്തിൽ

പി. പ്രദീപിന്റെ പര്യടനം മറവന്തുരുത്തിൽ
കുലശേഖരമംഗലത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. പ്രദീപിന്റെ റോഡ് ഷോ

വൈക്കം: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. പ്രദീപിന്റെ കാല്‍നട പര്യടനം മറവന്‍തുരുത്തിൽ പൂർത്തിയായി. വെള്ളിയാഴ്ച രാവിലെ ഇടവട്ടത്തു നിന്നാണ് പര്യടനം ആരംഭിച്ചത്. നിരവധി എല്‍.ഡി.എഫ് നേതാക്കളും ജനപ്രതിനിധികളും പദയാത്രയ്ക്ക് നേതൃത്വം നല്‍കി. പഞ്ചായത്തിലെ ചിറേക്കടവ്, പാലാംകടവ്, ആലുംചുവട്, ചുങ്കം, മറവന്‍തുരുത്ത് വഴി ഐ.എച്ച്.ഡി.പി കോളനിയിലെത്തി രാവിലത്തെ പര്യടനം സമാപിച്ചു. പി. പ്രദീപ് അവിടെ നിന്നവരോടെല്ലാം സംസാരിച്ചു വോട്ടഭ്യര്‍ഥിച്ചു. ഉച്ചകഴിഞ്ഞ് പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയായ കുലശേഖരമംഗലത്തായിരുന്നു പര്യടനം. തറവട്ടം, മേക്കര, തോട്ടിനക്കരപ്പാടം, ചെമ്മനാകരി, ശാദാമഠം, കൊടൂപ്പാടം, തേവടിപ്പാലം, കള്ളുകടവ് വഴി കൂട്ടുമ്മേല്‍ എത്തിയ പദയാത്രയ്ക്ക് ഉജ്വല വരവേല്‍പ്പാണ് ലഭിച്ചത്. തുടര്‍ന്ന് കൂട്ടുമ്മേല്‍ ജങ്ഷനില്‍നിന്നും ചെമ്പിലേക്ക് നടത്തിയ റോഡ് ഷോയിൽ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. എല്‍.ഡി.എഫ് നേതാക്കളായ കെ. ശെല്‍വരാജ്, ബി. രാജേന്ദ്രന്‍, പി.വി. ഹരിക്കുട്ടന്‍, പി.ആര്‍. ശരത്കുമാര്‍, കെ.ബി. രമ, മനു സിദ്ധാര്‍ത്ഥന്‍, ടി.എസ്. താജു, എം.ടി. ജോസഫ്, പി. പ്രീതി, കെ.എസ്. വേണുഗോപാല്‍, എന്‍. ലാലു, എ. അന്‍വര്‍, ആരതി വിനയൻ, സീമ ബിനു തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. ശനിയാഴ്ച വെച്ചൂരിൽ പര്യടനം നടത്തും.

വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ