Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും കെ.എസ്.ആർ.ടി.സി ബസ് സ്വകാര്യ ബസിന്റെ പിന്നിലിടിച്ച് പത്തോളം പേർക്ക് പരുക്ക് ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും കെ.എസ്.ആർ.ടി.സി ബസ് സ്വകാര്യ ബസിന്റെ പിന്നിലിടിച്ച് പത്തോളം പേർക്ക് പരുക്ക് ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം
|
Loading Weather...
Follow Us:

പഴമയുടെ നസ്രാണി രുചിപ്പെരുമ നാളെ തലയോലപ്പറമ്പിൽ

പഴമയുടെ നസ്രാണി രുചിപ്പെരുമ നാളെ തലയോലപ്പറമ്പിൽ

തലയോലപ്പറമ്പ്: നൂറിലേറെ കൊതിയൂറുന്ന ഭക്ഷ്യവിഭവങ്ങളും പരമ്പരാഗത കലാ രൂപങ്ങളും എല്ലാമായി പഴമയുടെ ഒരു പുനരാവിഷ്കാരം.

സുറിയാനി ക്രൈസ്തവ പാരമ്പര്യ  പുനവതരണത്തിന് നാടൊരുങ്ങി സെന്റ് ജോർജ്ജ് പളളി കേന്ദ്രമായി പ്രവർത്തിക്കുന്ന വിമൻ വെൽഫെയർ സർവീസിന്റെ നേതൃത്വത്തിലാണ് നാളെ സെന്റ് ജോർജ്ജ് പാരിഷ് ഹാളിൽ പരമ്പരാഗത സുറിയാനി രുചിപ്പെരുമ അരങ്ങേറുന്നത്. രാവിലെ 8ന് വികാരി ഫാ.ഡോ.ബെന്നി  ജോൺ മാരാംപറമ്പിൽ  ഉദ്ഘാടനം ചെയ്യും. സഹവികാരി ഫാ. ആൽജൊ കളപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹികകും. സിഎൽസി അംഗങ്ങൾ അവതരിപ്പിക്കുന്ന മാർഗ്ഗംകളി, പള്ളി ഗായകസംഘം അവതരിപ്പിക്കുന്ന പൗരാണിക ഗാനങ്ങൾ  എന്നിവയുണ്ടാകും. ഇടവകയിലെ വനിതകൾ ഒരുക്കുന്ന രുചിപ്പെരുമ പരേഡ് പരിപാടിയുടെ മുഖ്യ ഇനമാണ്. വീടുകളിൽ അമ്മമാർ തയ്യാറാക്കിയ നൂറിലേറെ വിഭവങ്ങളുടെ പ്രദർശനവും വിൽപ്പനയും ഉണ്ടായിരിക്കും. കപ്പയും ഇറച്ചിയും, പിടിയും കോഴിയും, കപ്പയും മീനും, തേങ്ങാപ്പാൽ കപ്പ, ചെണ്ട കപ്പ-കാന്താരി,  തൈര് കഞ്ഞി,  അപ്പം ബീഫ്, താറാവ് മപ്പാസ്, പാൽച്ചോറ്, മുളയരിപ്പായസം, വാട്ടുകപ്പ ഉലർത്ത്, ചുട്ട മീൻ, കുമ്പിളപ്പം, ഓട്ടട, വട്ടയപ്പം, കലത്തപ്പം, കിണ്ണത്തപ്പം, ചുരുട്ട്, ഉണ്ണിയപ്പം, കുഞ്ഞുനെയ്യപ്പം, നെയ്യപ്പം, ഈന്തപ്പഴം പൊരിച്ചത്, മുത്താറിയട, ഇലയട, കപ്പയട, ചോളംഅട, ചക്കയട, ഉണക്കച്ചക്കയട, ഗോതമ്പ് അട, തവിടുണ്ട, അവൽ വിളയിച്ചത്, അരിയുണ്ട, തമുക്ക്, കപ്പമുറുക്ക്, അരിമുറക്ക്, ചക്ക ഉണക്കി വറുത്തത്, ചക്ക ഉപ്പേരി, മുത്താറി കുറുക്ക്, ഏത്തയ്ക്കാ കുറുക്ക്, കപ്പഉതിര്, കുഴലപ്പം, അരിയുണ്ട, മുളയരി പുട്ട്, ഗോതമ്പ് പുട്ട്, ഈന്തങ്ങ പുട്ട് തുടങ്ങിയ വിഭവങ്ങൾ പ്രദർശനത്തിനെത്തുമെന്ന് റിൻസൻ ചാക്കോ, കെടി.തങ്കച്ചൻ, കേന്ദ്രസമിതി ഉപാധ്യക്ഷൻ ഇമ്മാനുവേൽ അരയത്തേൽ എന്നിവർ അറിയിച്ചു. മേള ഉച്ചയോടെ സമാപിക്കും.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും