Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

മറവൻതുരുത്ത് പഞ്ചായത്തിൽ പോളിയോ ഇമ്മ്യൂണൈസേഷൻ നാളെ 13 കേന്ദ്രങ്ങളിൽ

മറവൻതുരുത്ത് പഞ്ചായത്തിൽ പോളിയോ ഇമ്മ്യൂണൈസേഷൻ നാളെ 13 കേന്ദ്രങ്ങളിൽ

വൈക്കം: ദേശീയ പോളിയോ നിർമ്മാർജജന പരിപാടിയുടെ ഭാഗമായി നാളെ പോളിയോ ഇമ്മ്യൂണൈസേഷൻ നടക്കും. ഇതിൻ്റെ ഭാഗമായി മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിൽ പ്രത്യേകം സജജമാക്കിയ 13 വാക്‌സിൻ വിതരണ ബുത്തുകളിലാണ് പൾസ് തുള്ളി മരുന്ന് നൽകുന്നത്. നാളെ രാവിലെ എട്ടുമണി മുതൽ വൈകിട്ട് അഞ്ചുമണി വരെ 5 വയസിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കുമാണ് പോളിയോ തുള്ളിമരുന്ന് സൗജന്യമായി വിതരണം ചെയ്യുന്നത്. പോളിയോ എന്ന മാരകരോഗത്തെ പൂർണ്ണമായി ഇല്ലാതാക്കുന്നതിനായുള്ള മഹത്തായ ഉദ്യമത്തിൻ്റെ ഭാഗമാണ് പോളിയൊ തുള്ളി മരുന്ന വിതരണം 5 വയസിൽ താഴെ പ്രായമുള്ള എല്ല കുട്ടികൾക്കു നിർബന്ധമായും മരുന്ന് നൽകണമെന്ന് പഞ്ചയത്ത് പ്രസിഡന്റ് ആരതി രമേശൻ ,മെഡിക്കൽ ഓഫീസർ ഡോ. ജ്യോതിഷ് കുട്ടപ്പൻ എന്നിവർ അറിയിച്ചു.

മറവന്തുരുത്ത് പഞ്ചായത്തിലെപോളിയോ വാക്‌സിനേഷൻ ബൂത്തുകൾ

  1. കുടുംബാരോഗ്യ കേന്ദ്രം മറവൻന്തുരുത്ത്
  2. രമേശൻ പി.കെ പർപ്പിൾ കട (എസ്.ബി .ഐ ബാങ്കിന് സമിപം)
  3. വിജ്ഞാന പ്രദായിനി വായനശാല
  4. തണൻ സാംസ്കാരിക നിലയം, കുട്ടുമ്മേൽ
  5. ജനകീയ ആരോഗ്യ കേന്ദ്രം കുലശേഖരമംഗലം
  6. എ.കെ.ഡി.എസ്, തറവട്ടം
  7. അംഗൻവാടി 108 വാഴേക്കാട്
  8. അംഗൻവാടി 42 മേക്കര
  9. എസ്.എൻ.ഡി.പി ഹാൾ, തുരുത്തുമ്മ
  10. അംഗൻവാടി 38 ഇടവട്ടം
  11. അംഗൻവാടി 35 ഇടയത്ത്
  12. ഇൻഡോ അമേരിക്കൻ ആശുപത്രി ചെമ്മാനാകരി
  13. ഗ്രാമീണ വായനശാല, ചുങ്കം
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും