ഒരുമയുടെ നാലര പതിറ്റാണ്ട്: ബ്രഹ്മമംഗലം സ്ക്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം
തലയോലപറമ്പ്: അക്ഷരമുറ്റത്ത് നിന്ന് നാലര പതിറ്റാണ്ടിനുമുമ്പ് പിരിഞ്ഞവർ 60 ൻ്റെ നിറവിൽ വീണ്ടും ഒത്തുകൂടി.
ബ്രഹ്മമംഗലം ഹൈസ്‌കൂളിൽ1981ൽ എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കിയ സഹപാഠികളാണ് കുടുംബസമേതം കരിപ്പാടം ആർ.ബി ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ ഒത്തു ചേർന്ന് സ്നേഹം പകുത്തത്.
ആർ.ബി കെയർ ഫൗണ്ടേഷൻ ചെയർമാൻ പുല്ലുവേലിൽ പി.കെ. രാജുവും ഭാര്യ ആലീസും ചേർന്ന് ഷഷ്ഠിപൂർത്തിയാഘോഷം ഉദ്ഘാടനം ചെയ്തു. ബാച്ച് പ്രസിഡൻ്റ്
എം.കെ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.

നറുക്കെടുപ്പിലൂടെ പേരുലഭിച്ച സുഹൃത്തുക്കൾ പരസ്പരം പൊന്നാടയണിയിച്ചും മധുരം നൽകിയും ആഹ്ലാദം പങ്കിട്ടു. എസ്.എ. മധു, അഗസ്റ്റിൻ, ബാച്ച് സെക്രട്ടറി പി.പി. ഗിരിജൻ, എം.സി. രാജു, കെ.വി. പ്രകാശൻ, പി.എൻ. ബാബു, കെ.എസ്. സാബു, കെ.വി. സുഗുണൻ, ജയലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.
Comments ()