കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ്
വൈക്കം: മൃഗ സംരക്ഷണ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ഉദയനാപുരം പഞ്ചായത്തിൽ നടത്തുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പിന് തുടക്കമായി. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജുവാണ് മൃഗസംരക്ഷണ വകുപ്പിൻ്റെ പ്രതിരോധ കുത്തിവെയ്പ് പരിപാടി ഉത്ഘാടനം ചെയ്തത്. നാലു മാസത്തിൽ താഴെയുള്ള പശുക്കിടാങ്ങളെയും ഏഴു മാസത്തിൽ മുകളിൽ ചെനയുള്ള പശുക്കളെയും എരുമകളേയും ഒഴിവാക്കി പഞ്ചായത്തിലെ മുഴുവൻ കന്നുകാലികൾക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകാനാണ് ശ്രമം. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ, പഞ്ചായത്ത് അംഗം മിനി മനയ്ക്കൽ പറമ്പിൽ, വെറ്റനറി മെഡിക്കൽ ഓഫീസർ ധന്യാ എസ്. രാജൻ , എസ് മുസാമിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു
Comments ()