പയറുകാട് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിന മഹോത്സവവും രാമായണമാസാചരണവും
ടി.വി. പുരം: മുത്തേടത്തുകാവ് പയറുകാട് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിന മഹോത്സവം നടന്നു. പ്രതിഷ്ഠാ ദിന മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്ര തന്ത്രി മോനാട്ടില്ലത്ത് കൊച്ചുകൃഷ്ണൻ നമ്പൂതിരിയുടെയും മേൽശാന്തി എ.വി. ഗോവിന്ദൻ നമ്പൂതിരിയുടെയും മുഖ്യ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾ നടന്നു. ചടങ്ങുകൾക്ക് ക്ഷേത്ര മുഖ്യ കാര്യദർശി എം.ജി. വാസുദേവൻ നമ്പൂതിരി, മാനേജർ സാഗർ കുമാർ എന്നിവർ നേതൃത്വം നൽകി. പ്രതിഷ്ഠാ ദിനമായ ഇന്ന് രാവിലെ 10.30-ന് കളഭാഭിഷേകവും, 11-ന് ഉച്ചപൂജയും, തുടർന്ന് 12 മണിക്ക് അന്നദാനവും നടന്നു.
രാമായണമാസാചരണം
ക്ഷേത്രത്തിൽ 2026 ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെ രാമായണമാസം ഭക്തിസാന്ദ്രമായി കൊണ്ടാടും. ഈ കാലയളവിൽ ദിവസേന രാമായണ പാരായണം, ആധ്യാത്മിക പ്രഭാഷണം, ഭജന എന്നിവയും, കൂടാതെ വിശേഷാൽ ഗണപതിഹോമം, ഭഗവതിസേവ എന്നിവയും നടക്കും.
അഷ്ടമിരോഹിണി മഹോത്സവവും ഭാഗവതസപ്താഹവും
ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 4 വരെ ഈ വർഷത്തെ അഷ്ടമിരോഹിണി മഹോത്സവവും 40-ാമത് ശ്രീമദ് ഭാഗവതസപ്താഹ യജ്ഞവും വിപുലമായ രീതിയിൽ ക്ഷേത്ര സന്നിധിയിൽ വെച്ച് നടക്കും.
Comments ()