പാസ്‌പോർട്ട് ഫീസ് വർദ്ധനയും ബജറ്റ് അവഗണനയും: കേന്ദ്ര-സംസ്ഥാന സർക്കാരുകളെ അപലപിച്ച് പ്രവാസി ഫെഡറേഷൻ
കോട്ടയം: പ്രവാസികളെ പാടെ അവഗണിച്ച സംസ്ഥാന ബജറ്റിനേയും പാസ്പോർഡ് ഫീസ് കുത്തനെ വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനത്തേയും പ്രവാസി ഫെഡറേഷൻ കോട്ടയം ജില്ലാ കമ്മറ്റി ശക്തമായി അപലപിച്ചു. കോട്ടയത്തു നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് അജയഘോഷ് അദ്ധ്യക്ഷതവ ഹിച്ചു. ജില്ലാ സെക്രട്ടറി ജ്യോതിരാജ് സ്വാഗതം ആശംസിച്ചു. പ്രവാസി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ടെസൺ മാസ്റ്റർ സംസ്ഥാന കമ്മറ്റി തീരുമാനങ്ങൾ വിശദീകരിച്ചു. സംസ്ഥാന കേന്ദ്ര സർക്കാരുകൾ ഇന്ത്യയുടെ പ്രത്യേകിച്ചു കേരളത്തിൻ്റെ സാമ്പത്തിക വളർച്ചക്കും വിദേശനാണയ വരുമാനത്തിനു സഹായം നൽകുന്ന പ്രവാസി സമൂഹത്തിൻ്റെ പ്രശ്നങ്ങൾ പാടെ അവഗണിച്ചതിൽ അദ്ദേഹം പ്രതിക്ഷേധം രേഖപ്പെടുത്തി.

പ്രവാസി ക്ഷേമനിധി സുഗമമായ പ്രവർത്തനത്തിനുള്ള സഹായം കേരള സർക്കാർ തുടരണമെന്നും പ്രവാസി ക്ഷേമനിധി പെൻഷൻ 5000 രൂപയായി ഉയത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രവാസി ഫെഡറേഷൻ്റെ കോട്ടയം ജില്ലയിലെ മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ. സന്തോഷ് കുമാർ നിർവഹിച്ചു. സി.പി.ഐ ജില്ലാ എക്ലികുട്ടീവ് മെമ്പർ ബിനു ബോസ്, പ്രവാസി ഫെഡറേഷൻ സംസ്ഥാന എക്സിക്കൂട്ടീവ് മെമ്പർ അജിത് വർമ്മ എന്നിവർ പ്രസംഗിച്ചു. ആഗസ്റ്റ് 9 നു കോട്ടയത്തു നടക്കുന്ന പ്രവാസി ഫെഡറേഷൻ ജില്ലാ കൺവെൻഷനു മുന്നോടിയായി മെമ്പർഷിപ്പു ക്യാമ്പയിൻ, മണ്ഡലം കൺവെൻഷനുകൾ എന്നിവ നടത്താൻ യോഗം തീരുമാനിച്ചു.
Comments ()