Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആഫ്രിക്കയിൽ എബോള വ്യാപിക്കുന്നു ബലിപ്പെരുന്നാൾ 28 ന് കൊല്ലൂരില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് മലയാളികൾ മരിച്ചു വി.ഡി സതീശൻ മന്ത്രിസഭയിലെ 14 പേർ പുതുമുഖങ്ങൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കറാകും മരം വീണ് ഗതാഗത തടസ്സം സ്കൂൾ ബസുകളുടെ സുരക്ഷാ പരിശോധന തുടങ്ങി നാളികേര കർഷകർക്കായി ‘കല്പവൃക്ഷ പരിപാലനം’ സെമിനാർ ഇന്ന് കാലവർഷം ശ്രീലങ്കയിൽ എത്തി; കേരളത്തിലും മഴ കനക്കും മലയാളം പഠിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി ആസ്സാംകാരി എസ്.എസ്.എൽ.സി കോട്ടയം ജില്ലയിൽ 99.72 ശതമാനം വിജയം വൈക്കം സ്വദേശിയായ സജീഷ് ടോം ലണ്ടനിൽ ഡെപ്യൂട്ടി മേയർ ബാങ്കിലെ നിക്ഷേപം മടക്കി കിട്ടിയില്ല: നിക്ഷേപകയും കുടുംബവും ബാങ്കിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചു ഊത്ത പിടിക്കല്ലെ പണിയാകും ആഫ്രിക്കയിൽ എബോള വ്യാപിക്കുന്നു ബലിപ്പെരുന്നാൾ 28 ന് കൊല്ലൂരില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് മലയാളികൾ മരിച്ചു വി.ഡി സതീശൻ മന്ത്രിസഭയിലെ 14 പേർ പുതുമുഖങ്ങൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കറാകും മരം വീണ് ഗതാഗത തടസ്സം സ്കൂൾ ബസുകളുടെ സുരക്ഷാ പരിശോധന തുടങ്ങി നാളികേര കർഷകർക്കായി ‘കല്പവൃക്ഷ പരിപാലനം’ സെമിനാർ ഇന്ന് കാലവർഷം ശ്രീലങ്കയിൽ എത്തി; കേരളത്തിലും മഴ കനക്കും മലയാളം പഠിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി ആസ്സാംകാരി എസ്.എസ്.എൽ.സി കോട്ടയം ജില്ലയിൽ 99.72 ശതമാനം വിജയം വൈക്കം സ്വദേശിയായ സജീഷ് ടോം ലണ്ടനിൽ ഡെപ്യൂട്ടി മേയർ ബാങ്കിലെ നിക്ഷേപം മടക്കി കിട്ടിയില്ല: നിക്ഷേപകയും കുടുംബവും ബാങ്കിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചു ഊത്ത പിടിക്കല്ലെ പണിയാകും
|
Loading Weather...
Follow Us:

പടിഞ്ഞാറെക്കരയിൽ വെള്ളം കയറി നശിച്ചത് കർഷകരുടെ സ്വപ്നങ്ങൾ

പടിഞ്ഞാറെക്കരയിൽ വെള്ളം കയറി നശിച്ചത് കർഷകരുടെ സ്വപ്നങ്ങൾ
ഉദയനാപുരം പടിഞ്ഞാറെക്കരയിൽ വെള്ളം കയറി ഒടിഞ്ഞു നശിച്ച ഏത്തവാഴത്തോട്ടത്തിൽ കർഷകരായ മണിയനും പങ്കജാക്ഷനും

ഉദയനാപുരം: ഓണവിപണി ലക്ഷ്യമിട്ട് പാട്ടഭൂമിയിൽ നടത്തിയ ഏത്തവാഴകൃഷി വെള്ളം കയറി പൂർണമായി നശിച്ചത് കർഷകരുടെ പ്രതീക്ഷകളെ തകർത്തു. ഉദയനാപുരം പടിഞ്ഞാറെക്കരഭാഗത്ത് ഏത്തവാഴകൃഷി നടത്തിയ വേഴക്കേരിമണിയപ്പൻ, പെരുമ്പ്ലാത്ത് പങ്കജാക്ഷൻ എന്നിവരുടെ ഏത്തവാഴകൃഷിയാണ് നശിച്ചത്. കുലകൾ 70 ശതമാനത്തോളം മൂപ്പെത്തിയപ്പോൾ കൃഷിയിടം വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് വാഴകൾ ഒടിഞ്ഞു നശിച്ചു. വർഷങ്ങളായി വാഴകൃഷി നടത്തി ഉപജീവനം നടത്തിവരുന്നവരാണിവർ. ബാങ്കിൽ നിന്നും വായ്പയെടുത്തും വ്യക്തികളിൽ നിന്ന് പണം കടുവാങ്ങിയുമാണ് കൃഷിയിറക്കിയത്. മണിയൻ 400 ഓളം ഏത്തവാഴകളും പങ്കജാക്ഷൻ 350 ഏത്തവാഴകളുമാണ് നട്ടിരുന്നത്.രണ്ടുപേരുടേയും കൃഷി 'സമീപ പുരയിടങ്ങളിലായിരുന്നു. ഒടിഞ്ഞ് മണ്ണൊടു ചേർന്നു കിടക്കുന്ന
വലിയ ഏത്തക്കുലകൾ കച്ചവടക്കാർ നിശ്ചയിക്കുന്ന വിലക്ക് കൊടുക്കാൻ കർഷകർ തയ്യാറായിട്ടും കറിവയ്ക്കുന്നതിന് വാങ്ങാൻ പോലും ആരും തയ്യാറാകുന്നില്ല.
സാങ്കേതിക കാരണങ്ങൾ നിരത്തി ഏത്തവാഴയ്ക്ക് കൃഷിഭവനുകളും ഇൻഷ്വറൻസ് പരിരക്ഷ നിഷേധിച്ചു.മണിയന് മൂന്നര ലക്ഷം രൂപയടേയും പങ്കജാക്ഷന് മൂന്ന് ലക്ഷം രൂപയടേയും നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും