Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി
|
Loading Weather...
Follow Us:

മലയാളം പഠിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി ആസ്സാംകാരി

എസ്. സതീഷ്കുമാർ

മലയാളം പഠിച്ച്  എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി ആസ്സാംകാരി
ഹഫീസ ഖഥൂൻ

വൈക്കം: ജോലി തേടി എത്തിയ മാതാപിതാക്കൾക്കൊപ്പം കേരളത്തിൽ താമസിച്ച് മലയാളം പഠിച്ച് ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഒരു ആസ്സാംകാരി മിടുക്കിയുണ്ട് വൈക്കം വെച്ചൂരിൽ. ആസ്സാമിൽ ബോർബിസാ ഗ്രാമത്തിലെ ഹൈദരലി-ഫിറോസ ബീഗം ദമ്പതികളുടെ മകളായ ഹഫീസ ഖഥൂൻ എന്ന ആസ്സാംകാരിയാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയത്.

0:00
/2:02

ആസ്സാമിൽ നിന്ന് എത്തി മലയാളം പഠിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ നഫീസയാണ് ഇപ്പോൾ നാട്ടിലെ താരം. മലയാളം സെക്കൻ്റ് ലാംഗ്വേജായി പഠിച്ചാണ് ഈ മിടുക്കി എല്ലാ വിഷയത്തിലു. എപ്ലസ് നേടിയത്. കുടവച്ചൂർ സെൻറ് മൈക്കിൾ ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് മുതലുള്ള പഠനമാണ് ഈ ആസ്സാംകാരി മിടുക്കിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിക്കൊടുത്തത്. ഹഫീസ രണ്ടാം ക്ലാസ് പഠിക്കുന്ന സമയത്താണ് ആസ്സാമിൽ പാട്ടത്തിന് കൃഷി ചെയ്തിരുന്ന പിതാവ് ഹൈദരലി ജോലി തേടി വൈക്കത്ത് എത്തിയത്. കൂടെ കുടുംബവും കേരളത്തിലേക്ക് പറിച്ചുനട്ടു. അങ്ങനെയാണ് ഹഫീസയും സഹോദരൻ അബൂബക്കറും കേരളത്തിൽ പഠനം തുടങ്ങിയത്. വൈക്കം വെച്ചൂരിലെ ഒരു ഫാമിൽ ആയിരുന്നു പിതാവ് ആദ്യം ജോലി ചെയ്തിരുന്നത്. അപ്പോൾ ഹഫിസ പഠിച്ചത് ഇടയാഴം സെൻറ് മേരീസ് എൽപി സ്കൂളിലും. തുടർന്ന് അഞ്ചാം ക്ലാസ് മുതലാണ് ഹഫീസ സെൻ്റ് മൈക്കിൾസ് സ്കൂളിൽ മലയാളം സെക്കൻ്റ് ലാംഗേജായി പഠനം തുടങ്ങിയത്. സഹോദരൻ അബൂബക്കർ ഒൻമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇതിനിടെ ഫാമിലെ ജോലിയില്ലാതായ പിതാവ് സ്വന്തമായി റോഡരുകിൽ മത്സ്യ വില്പന തുടങ്ങി. വെച്ചൂർ ബണ്ട് റോഡിന് സമീപം വാടക വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്. ഹഫിസയെ വെച്ചൂർ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ മധുരവുമായെത്തി അനുമോദിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും