എറണാകുളം ജില്ലയിൽ നാളെ അവധി
എറണാകുളം: ശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ
എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 31, വെള്ളിയാഴ്‌ച) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്കും നാളെയും മറ്റന്നാളും നിയന്ത്രണം ഏർപ്പെടുത്തി. അതിനിടെ ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് കലക്‌ടറുടെ ഉത്തരവ്. എങ്കിലും, മുൻകൂട്ടി നിശ്ചയിച്ചതു പ്രകാരമുള്ള പൊതുപരീക്ഷകൾക്കും റസിഡൻഷ്യൽ സ്കൂളുകൾക്കും കോളജുകൾക്കും അവധി ബാധകമായിരിക്കില്ല.
Comments ()