Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി
|
Loading Weather...
Follow Us:

തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കറാകും

തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കറാകും

തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയം എം.എൽ.എയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമിതനാകും. ഇതുസംബന്ധിച്ച യു.ഡി.എഫ് മുന്നണിതല ചർച്ചകൾ പൂർത്തിയായി. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.
അടൂർ, കോട്ടയം മണ്ഡലങ്ങളിൽ നിന്നായി ദീർഘകാലത്തെ പാർലമെന്ററി പരിചയമുള്ള തിരുവഞ്ചൂർ രാധാകൃഷ്ണൻ മുൻപ് സംസ്ഥാന ആഭ്യന്തര, റവന്യൂ, വനം-കായിക വകുപ്പ് മന്ത്രിയായും തിളങ്ങിയിട്ടുണ്ട്.

നിയമസഭയിലെ ചട്ടങ്ങളെയും കീഴ്‌വഴക്കങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ കൃത്യമായ അറിവും പ്രതിപക്ഷ-ഭരണപക്ഷ നേതാക്കളുമായുള്ള വ്യക്തിപരമായ സൗഹൃദവുമാണ് സ്പീക്കർ പദവിയിലേക്ക് അദ്ദേഹത്തിന്റെ പേര് മുൻഗണനയോടെ പരിഗണിക്കാൻ കാരണമായത്. സഭാനടപടികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അദ്ദേഹത്തിന്റെ ദീർഘകാലത്തെ രാഷ്ട്രീയ പരിചയം സഹായകരമാകുമെന്നാണ് മുന്നണി നേതൃത്വത്തിന്റെ വിലയിരുത്തൽ. സ്പീക്കർ സ്ഥാനാർത്ഥിയായി തിരുവഞ്ചൂർ രാധാകൃഷ്ണനെ നിശ്ചയിച്ചുകൊണ്ടുള്ള ഔദ്യോഗിക തീരുമാനം മുന്നണി നേതൃത്വം വൈകാതെ തന്നെ മാധ്യമങ്ങളെ അറിയിക്കും. നിയമസഭാ സമ്മേളനം തുടങ്ങി രണ്ടാം ദിനമാണ് സ്പീക്കർ തിരഞ്ഞെടുപ്പ്

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും