പട്ടയമേള നടന്നു
കോട്ടയം: ചങ്ങനാശേരിയിൽ പട്ടയമേളയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനവും പട്ടയവിതരണവും നടന്നു. മന്ത്രി വി.എൻ വാസവൻ മേള ഉദ്ഘാടനം ചെയ്തു. മേളയിൽ 143 പേര്‍ക്ക് പട്ടയം നല്‍കി. 20 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങള്‍ ഉള്‍പ്പെടെയാണ് 143 പേര്‍ക്ക് പട്ടയം നല്‍കിയത്.

വൈക്കം താലൂക്കിൽ 13 പേർക്ക് പട്ടയം നൽകി. ചങ്ങനാശേരി - 63, കാഞ്ഞിരപ്പള്ളി - 35, വൈക്കം- 13, മീനച്ചില്‍ - 8, കോട്ടയം - 4 എന്നിങ്ങനെയാണ് താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്.ചടങ്ങിൽ അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മാത്യൂസ് ജോര്‍ജ്, മുരളീധരന്‍ നായര്‍, കെ. രഞ്ജിത്ത്, എന്‍.ഡി. ബാലകൃഷ്ണന്‍, അഡ്വ. ജി. രാധാകൃഷ്ണന്‍, എ.ഡി.എം എസ്. ശ്രീജിത്ത്, ഡെപ്യൂട്ടി കളക്ടര്‍(എല്‍.ആര്‍), ഷാഹിന, രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു
Comments ()