Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

8-ാം വാർഡിൽ പൾസ് പോളിയോ വിതരണത്തിന് തുടക്കമായി

8-ാം വാർഡിൽ പൾസ് പോളിയോ വിതരണത്തിന് തുടക്കമായി
വൈക്കം മുനിസിപ്പാലിറ്റി 8-ാം വാർഡിലെ പോളിയോ തുള്ളിമരുന്ന് വിതരണം വാർഡ് കൗൺസിലർ വി. അനൂപ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ദേശീയ പൾസ് പോളിയോ നിർമ്മാർജ്ജന യജ്ഞത്തിന്റെ ഭാഗമായി വൈക്കം മുനിസിപ്പാലിറ്റി 8-ാം വാർഡിൽ പോളിയോ തുള്ളിമരുന്ന് വിതരണം ആരംഭിച്ചു. വാർഡ് കൗൺസിലർ വി. അനൂപ് കുട്ടികൾക്ക് തുള്ളിമരുന്ന് നൽകിക്കൊണ്ട് വാർഡ് തല ഉദ്ഘാടനം നിർവ്വഹിച്ചു. കിഴക്കേനട ഗൗഡസാരസ്വത ബ്രാഹ്മണ ഹാളിൽ നടന്ന ചടങ്ങിൽ പ്രദേശത്തെ നിരവധി കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി.

ഭാവി തലമുറയെ പോളിയോ വിമുക്തമാക്കാൻ ഇത്തരം പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്ന് കൗൺസിലർ അഭിപ്രായപ്പെട്ടു. ചടങ്ങിൽ അംഗനവാടി ടീച്ചർ രേഖാ മനോജ്, ആശാ പ്രവർത്തകരായ ജ്യോതി രാധാകൃഷ്ണൻ, എസ്. ശശീന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും