Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

ഉദയനാപുരം പഞ്ചായത്തിൽ പൾസ് പോളിയോ തുള്ളിമരുന്നു വിതരണത്തിന് തുടക്കമായി

ഉദയനാപുരം പഞ്ചായത്തിൽ പൾസ് പോളിയോ തുള്ളിമരുന്നു വിതരണത്തിന് തുടക്കമായി
ഉദയനാപുരം പഞ്ചായത്തിലെ പൾസ് പോളിയോ തുള്ളിമരുന്നു വിതരണത്തിന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു തുടക്കം കുറിക്കുന്നു

ഉദയനാപുരം: പോളിയോ രോഗപ്രതിരോധത്തിനായി പൾസ് പോളിയോ തുള്ളിമരുന്നു വിതരണത്തിന് ഉദയനാപുരം പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജുവാണ് ആദ്യ കുട്ടിക്ക് മരുന്ന് നൽകിയത്. ഫാമിലി ഹെൽത്ത് സെൻ്ററിൽ നടന്ന ചടങ്ങിലാണ് പഞ്ചായത്തിലെ മരുന്ന് വിതരണത്തിന് തുടക്കമിട്ടത്.

ചടങ്ങിന് പഞ്ചായത്ത് അംഗം വി. ബിൻസ് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ അലക്സ് തോമസ്, ഹെൽത്ത് ഇൻസ്പെക്ടർ വി.കെ. കാളിദാസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.എസ് . ലത, സ്മിതാ വിജയൻ, പി. ദിവ്യ, ആശാ പ്രവർത്തകരായ അപർണ്ണാ പ്രദീപ്, ആശാ വിനയൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. പഞ്ചായത്തിലെ 13 കേന്ദ്രങ്ങളിലായി 54 വോളൻ്റിയർമാരുടെ നേതൃത്വത്തിൽ സർവ്വേ നടത്തി കണ്ടെത്തിയ 1154 കുട്ടികൾക്കും പഞ്ചായത്തിന് വെളിയിൽ നിന്നും ക്യാമ്പുകളിൽ എത്തുന്ന പുറമേയുള്ള കുട്ടികൾക്കുമാണ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകുന്നത്. വൈകിട്ട് 5 മണി വരെ എല്ലാ കേന്ദ്രങ്ങളിലും പോളിയോ തുള്ളി മരുന്ന് സൗജന്യമായി നൽകും.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും