Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

വൈക്കം പടിഞ്ഞാറേനട തെക്കേനട റോഡ് തുറന്നു

വൈക്കം പടിഞ്ഞാറേനട തെക്കേനട റോഡ് തുറന്നു

വൈക്കം: പടിഞ്ഞാറേനട തെക്കേനട റോഡ് തുറന്നു. പടിഞ്ഞാറേ ഗോപുരത്തിൻ്റെ സമീപത്ത് നിന്ന് തെക്കേനട വരെ അറ്റകുറ്റപ്പണിക്ക് വേണ്ടി അടച്ചിരുന്ന റോഡാണ് ഇന്ന് ഉച്ചയോടെ തുറന്നത്. അറ്റകുറ്റപ്പണിക്കായി ഈ റോഡ് ജൂൺ 18നാണ് അടച്ചത്. ജൂലൈ രണ്ടു വരെയാണ് പൊതുമരാമത്ത് വകുപ്പ് ഗതാഗത നിരോധനം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ബുധനാഴ്ചയോടെ റോഡിൻ്റെ അറ്റകുറ്റപ്പണി പൂർത്തിയായിരുന്നു. റോഡിൻ്റെ രണ്ടു വളവുകളിൽ ഇൻറർലോക്ക് ടൈലുകൾ പാകുന്ന ജോലികളാണ് നടന്നത്. ഇവിടെ കുഴികൾ രൂപപ്പെട്ട് യാത്ര അപകടകരമായത് മാധ്യമ വാർത്തകളായതോടെയാണ് ജനപ്രതിനിധികളുടെ ഇടപെടൽ ഉണ്ടായത്. തുടർന്നാണ് അറ്റകുറ്റപ്പണി നടത്താൻ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങിയത്. പടിഞ്ഞാറെ ഗോപുരത്തിന് സമീപവും തുടർന്ന് തെക്കേനടയിലേക്കുള്ള വളവിലുമാണ് ഇൻറർലോക്ക് ടൈലുകൾ പാകിയത്. ബുധനാഴ്ച അറ്റകുറ്റപ്പണി പൂർത്തിയായെങ്കിലും റോഡിൻ്റെ സുരക്ഷക്കായി രണ്ടുദിവസം റോഡ് അടച്ചിട്ടിരുന്നതാണ് ഇന്ന് തുറന്നത്. ഇതോടെ ഇതുവഴി വാഹനഗതാഗതം പുനരാരംഭിച്ചിട്ടുണ്ട്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും