Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆
|
Loading Weather...
Follow Us:

തലയോലപ്പറമ്പിൽ സംയുക്ത ഗുരുജയന്തി ആഘോഷം

തലയോലപ്പറമ്പിൽ സംയുക്ത ഗുരുജയന്തി ആഘോഷം
തലയോലപ്പറമ്പിൽ സംയുക്തമായി സംഘടിപ്പിച്ച ഗുരുജയന്തി ആഘോഷങ്ങൾ കെ.ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് കേന്ദ്രീകരിച്ച് എസ്.എൻ.ഡി.പി യോഗം 221-ാം നമ്പർ അടിയം, 706-ാം നമ്പർ മത്താനം, 133-ാം നമ്പർ വടയാർ എന്നീ ശാഖകൾ  സംയുക്തമായി സംഘടിപ്പിച്ച ഗുരുജയന്തി ആഘോഷങ്ങൾ കെ. ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡൻ്റ് ഇ.ഡി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഗുരുദേവ സന്ദേശം നൽകി. പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വേലിക്കകം, ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു, ബ്ലോക്ക് മെമ്പർ സീതു ശശിധരൻ, ശാഖ സെക്രട്ടറിമാരായ ബിജു പുത്തൻതറ, മനോജ് എൻ.ആർ, വി.ആർ. ശ്രീകല, മുദ്ര കൾച്ചറൽ സെന്റർ പ്രസിഡന്റ് കെ.എസ്. വിനോദ് എന്നിവർ പ്രസംഗിച്ചു. മാത്താനം ശാഖ പ്രസിഡന്റ് അഡ്വ.വൈ. സുധാംശു സ്വാഗതവും വടയാർ ശാഖ പ്രസിഡന്റ് എം.എസ് സനൽ കുമാർ നന്ദിയും പറഞ്ഞു. സംയുക്ത ഗുരു ജയന്തി ഘോഷയാത്രയും നടന്നു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും