Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു
|
Loading Weather...
Follow Us:

ശബരിമല സ്വര്‍ണ്ണക്കൊള്ള: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു

ശബരിമല സ്വര്‍ണ്ണക്കൊള്ള: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു. ഇതു മൂന്നാം തവണയാണ് പ്രശാന്തിനെ എസ്‌.ഐ.ടി ചോദ്യം ചെയ്യുന്നത്. ബോര്‍ഡ് അംഗമായിരുന്ന അജികുമാറിനെയും പ്രത്യേക അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തു. 2025 ലെ സ്വര്‍ണ്ണം പൂശലുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. കഴിഞ്ഞ ഒന്നര മാസത്തിന് ശേഷമാണ് എസ്‌.ഐ.ടി അന്വേഷണം ശക്തമാക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയും, ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട് നേരത്തെ രണ്ടു തവണ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നതാണ്. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നലെ വീണ്ടും ചോദ്യം ചെയ്തത്. പ്രശാന്തിനൊപ്പം ദേവസ്വം ബോര്‍ഡിലുണ്ടായിരുന്ന അജികുമാറിന്റെ മൊഴിയും ഇന്നലെ ശേഖരിച്ചിട്ടുണ്ട്.

2025 സെപ്റ്റംബര്‍ എട്ടിനാണ് സ്വര്‍ണ്ണപ്പാളികള്‍ വീണ്ടും സ്വര്‍ണം പൂശാന്‍ കൊണ്ടുപോകുന്നത്. ആ സമയത്ത് ശബരിമലയില്‍ ജോലി ചെയ്തിരുന്ന തിരുവാഭരണം കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ മൊഴിയും പ്രത്യേക അന്വേഷണ സംഘം എടുത്തിട്ടുണ്ട്. 2025 ലെ സ്വര്‍ണം പൂശലില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. ഇതില്‍ ഉദ്യോഗസ്ഥരുടെ മൊഴി നിര്‍ണായകമായേക്കും. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നേരത്തെ അറസ്റ്റിലായിരുന്ന പ്രതികളെല്ലാം ഇപ്പോള്‍ ജാമ്യം നേടി പുറത്തിറങ്ങിയിരിക്കുകയാണ്. സ്വര്‍ണ്ണക്കവര്‍ച്ച സ്ഥിരീകരിച്ച രണ്ടു കേസുകളില്‍ പ്രത്യേക അന്വേഷണ സംഘം ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ഇതേത്തുടര്‍ന്നാണ് മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായാ എ. പത്മകുമാര്‍, എന്‍ വാസു തുടങ്ങിയവരെല്ലാം സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങിയത്. എസ്‌.ഐ.ടി എന്ന് കുറ്റപത്രം സമര്‍പ്പിക്കും എന്നതിലും വ്യക്തതയില്ല.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും