Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

പത്തുമാസം പ്രായമായ കുഞ്ഞിന് സഹായ ഹസ്തവുമായി ചലച്ചിത്രതാരം ബാല

പത്തുമാസം പ്രായമായ കുഞ്ഞിന് സഹായ ഹസ്തവുമായി ചലച്ചിത്രതാരം ബാല

മറവൻതുരുത്ത്: അത്യപൂർവ രോഗ ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലായ പത്ത് മാസം പ്രായമുള്ള കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനായി മാതാപിതാക്കൾ സുമനസുകളുടെ കനിവ് തേടുന്നതറിഞ്ഞ് ചലച്ചിത്രതാരം ബാല സഹായധനം നൽകി. പാലക്കാട് മേലാർകോട് കല്ലയിൽ ഭവനിൽ കെ.സന്തോഷ്, എസ്. ശാന്തിനി ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള മകൾ എസ്. സാൻവിയാണ് അത്യപൂർവമായ ഡയമണ്ട് ബ്ലാക്ക് ഫാൻ അനീമിയ എന്ന രോഗം ബാധിച്ച് അവശനിലയിലായത്. ചലച്ചിത്രതാരം ബാലയുടെ സുഹൃത്തും
മറവൻതുരുത്ത് സ്വദേശിയുമായ അനൂപിനൊപ്പമാണ് സാൻവിയയുടെ കുടുംബം ബാലയുടെ ഉദയനാപുരം നേരെകടവിലുള്ള വസതിയിലെത്തിയത്.
വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ട് മാസമായി ചികിത്സ നടത്തിവരുന്ന സാൻവിയുടെ രോഗം മാറ്റാൻ മജ്ജ മാറ്റിവയ്ക്കൽ മാത്രമാണ് ഏക മാർഗമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ശസ്ത്രകിയയ്ക്കും തുടർ ചികിത്സയ്ക്കുമായി 30ലക്ഷത്തോളം രൂപ ചെലവ് വരും. കൂലിപണിക്കാരായ മാതാപിതാക്കൾക്ക് ഭാരിച്ച ചികിത്സാചെലവ് താങ്ങാൻ കഴിയുമായിരുന്നില്ല. ഇതേതുടർന്ന് പെരുമ്പാവൂർ കേന്ദ്രീകരിച്ച് പൊതുപ്രവർത്തകർ ഭാരവാഹികളായ
ജീവകാരുണ്യ സംഘടന ചികിത്സാ ധനസമാഹരണത്തിന് മുന്നോട്ടു വന്നു.
ഇവരുടെ കൂടി സാന്നിദ്ധ്യത്തിലാണ് ബാല കുഞ്ഞിൻ്റെ ചികിൽസയ്ക്കായുള്ള സഹായധനം മാതാപിതാക്കൾക്ക് കൈമാറിയത്.

ഫോട്ടോ:
അത്യപൂർവ രോഗ ബാധിതയായ
പത്ത് മാസം പ്രായമുള്ള എസ്.സാൻവിയുടെ ചികിത്സയ്ക്കായി ചലച്ചിത്ര നടൻ ബാല സഹായധനം നൽകിയപ്പോൾ

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും