Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
|
Loading Weather...
Follow Us:

ശരണ്യ സ്വയംതൊഴിൽ പദ്ധതി: കോട്ടയം ജില്ലയിൽ 37 വായ്പകൾക്ക് അംഗീകാരം

ശരണ്യ സ്വയംതൊഴിൽ പദ്ധതി: കോട്ടയം ജില്ലയിൽ 37 വായ്പകൾക്ക് അംഗീകാരം

കോട്ടയം: ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് വഴി നടപ്പാക്കുന്ന ശരണ്യ സ്വയംതൊഴിൽ പദ്ധതിയിലൂടെ ജില്ലയിലെ 37 വായ്പകൾക്കു ജില്ലാതല സമിതിയുടെ അംഗീകാരം. കോട്ടയം, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, വൈക്കം, പാലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേന ലഭിച്ച അപേക്ഷകൾക്കാണ് കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന പതിനെട്ടാമത് ശരണ്യ ജില്ലാതല സമിതി അംഗീകാരം നൽകിയത്. തയ്യൽ യൂണിറ്റ്, തുണിത്തരങ്ങളുടെ വിൽപന, കാലി വളർത്തൽ, ആടുവളർത്തൽ, കോഴിവളർത്തൽ, ഭക്ഷണശാല, തട്ടുകട, കേക്ക് നിർമാണം, ലോട്ടറി വിൽപന, സ്റ്റേഷനറിക്കട, പേർഷ്യൻ പൂച്ചകളെ വളർത്തി വിൽപ്പന നടത്തുന്നതിനുള്ള യൂണിറ്റ്, ലൈറ്റ് ആൻഡ് സൗണ്ട് യൂണിറ്റ് എന്നീ സംരംഭങ്ങൾക്കായിരുന്നു അപേക്ഷകൾ. ദുർബല വിഭാഗത്തിൽപ്പെട്ട വനിതകൾക്കായി സംസ്ഥാന സർക്കാർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേന നടപ്പാക്കുന്ന സ്വയം തൊഴിൽ പദ്ധതിയാണ് ശരണ്യ. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരു രജിസ്റ്റർ ചെയ്തിട്ടുള്ളവരായ ഭർത്താവ് മരിച്ച തൊഴിൽരഹിതരായ സ്ത്രീകൾ, ഭർത്താവ് ഉപേക്ഷിച്ച/ ഭർത്താവിനെ കാണാതായ സ്ത്രീകൾ, 30 വയസ് കഴിഞ്ഞ അവിവാഹിതർ, ഭർത്താവ് കിടപ്പിലായവർ എന്നിവർക്കായി സർക്കാർ നടപ്പാക്കുന്നതാണ് പദ്ധതി. 50000 രൂപ വരെ പലിശരഹിത വായ്പ അനുവദിക്കും. ഇതിൽ പരമാവധി 25,000 രൂപ വരെ സബ്സിഡി നൽകും. ബാക്കി 60 മാസത്തവണകളായി തിരിച്ചടക്കണം.
യോഗത്തിൽ പങ്കെടുത്ത അപേക്ഷകർക്ക് ശരണ്യസ്വയം തൊഴിൽ പദ്ധതിയെക്കുറിച്ച് വിശദീകരണവും നൽകി. അപേക്ഷകർക്ക് ആറുദിവസത്തെ പരിശീലനം നൽകും. വായ്പ ലഭിക്കുന്നതിനായി എല്ലാ അപേക്ഷകരും പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്. യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ(എൽ.ആർ)മിനി തോമസ്, ജില്ലാ സാമൂഹികനീതി ഓഫീസർ സിജു ബെൻ, എംപ്ലോയ്മെന്റ് ഓഫീസർ എസ്. സൈമൺ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് ഇൻഡസ്ട്രീസ് ഓഫീസർ എം. അരുൺരാജ്, ഐ.ടി.ഐ ഗ്രൂപ്പ് ഇൻസ്ട്രക്ടർ വി.വി. ബിനുമോൻ, കുടുംബശ്രീ ജെൻഡർ ഡി.പി.എം. ഇ.എസ്. ഉഷാദേവി എന്നിവർ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും